തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാനായിരുന്നു ചുമതല. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.
Read MoreDay: 29 October 2025
ആർഎസ്എസ് മാർച്ച്: കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : കർണാടകയിൽ ആർ.എസ്.എസിന്റെ നീക്കങ്ങൾ നിയന്ത്രിക്കാൻ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആർഎസ്‌എസിന്റെ നീക്കങ്ങൾ നിയന്ത്രിക്കാൻ പദ്ധതിയിട്ടിരുന്ന സംസ്ഥാന സർക്കാരിന് തിരിച്ചടി നേരിട്ടു. സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതി ഇപ്പോൾ ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുകയാണ്. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ബിജെപിയുടെ ജഗദീഷ് ഷെട്ടാറിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് കോൺഗ്രസ് സർക്കാർ കൂടുതൽ കർശനമായി നടപ്പാക്കിയിരുന്നു. സർക്കാർ സ്ഥലങ്ങളിൽ സ്വകാര്യ സംഘടനകൾക്ക് പരിപാടികൾ…
Read Moreആഗോള ടെക് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ; ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് നമ്മ ബെംഗളൂരു
ബെംഗളൂരു: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ ആധിപത്യം. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവാണ് പട്ടികയിൽ ഒന്നാമതുള്ളത്. ആഗോള ടെക് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന ആവാസവ്യവസ്ഥയാണ് ബംഗളൂരുവിന് പട്ടികയിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. നിലവിൽ ജനസംഖ്യയുടെ 35 ശതമാനം മാത്രമേ നഗരപ്രദേശങ്ങളിൽ താമസിക്കുന്നുള്ളൂ. തൊട്ടുപിന്നിൽ വിയറ്റ്നാം നഗരമായ ഹൊ ചി മിൻഹ് ആണ്. മൂന്നാംസ്ഥാനത്ത് ഡൽഹിയും. ഇന്ത്യയിലെ പ്രധാന ഐ.ടി കേന്ദ്രങ്ങളായ ഹൈദരാബാദ്, ബംഗളൂരു എന്നിവയിലെ തൊഴിൽ ശക്തിയുടെ പിന്തുണയോടെ വികസിക്കുന്ന സേവന മേഖലയിലൂടെ രാജ്യത്തിന്റെ ജി.ഡി.പി…
Read Moreഡി.കെ. ശിവകുമാറിനെതിരായ നീക്കം; കർണാടകത്തിൽ രണ്ട് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന് സിദ്ധരാമയ്യപക്ഷം
ബെംഗളൂരു : കർണാടകത്തിൽ രണ്ട് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യപക്ഷം. നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ നീക്കംകൂടിയാണിത്. കോൺഗ്രസ് ദേശീയ നേതൃത്വത്തെ സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അടുത്തമാസം മന്ത്രിസഭാ പുനഃസംഘടനയിൽ പുതിയ ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്താനാണ് ഒരുങ്ങുന്നത്. അടുത്ത മുഖ്യമന്ത്രി ദളിത് വിഭാഗത്തിൽനിന്ന് വേണമെന്ന ചർച്ച സജീവമാക്കിയതിനുപിന്നാലെയാണ് ഉപമുഖ്യമന്ത്രിമാരുടെ എണ്ണം കൂട്ടാനും സിദ്ധരാമയ്യപക്ഷം ശ്രമിക്കുന്നത്. രണ്ടുനീക്കവും ശിവകുമാറിന്റെ കരുത്ത് ചോർത്തുന്നതിനുവേണ്ടിയാണ്. അധികാരമാറ്റം സംബന്ധിച്ച് ഇരുകൂട്ടരും പോര് തുടരുന്നതിനിടെ കഴിഞ്ഞദിവസം ശിവകുമാർ ഡൽഹി സന്ദർശനം നടത്തിയിരുന്നു. ദേശീയ നേതൃത്വവുമായി ചർച്ചനടത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. സോണിയാഗാന്ധിയുമായി അടുത്തബന്ധം പുലർത്തുന്ന…
Read Moreനടക്കാൻ നടപ്പാത എവിടെ? നഗരത്തിലെ നടപ്പാത സ്ഥിതി ശോചനീയം: നടപ്പാതകള്‍ കീഴടക്കി കന്നുകാലികളും കച്ചവടക്കാരും
ബെംഗളൂരു: രാജ്യത്ത് ഏറ്റവുമധികം കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ മരിക്കുന്ന ബെംഗളൂരു നഗരത്തില്‍ ശഓചനീയമായ നടപ്പാതകളുടെ നവീകരണത്തിന് നടപടിയില്ല. ദേശീയ ക്രൈം റോക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2023ല്‍ ബെംഗളൂരു നഗരപരിധിയില്‍ 292 കാല്‍നടയാത്രക്കാര്‍ക്കാണ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. വിവിധ പദ്ധതികളിലായി നഗരത്തിലെ റോഡുകളും നടപ്പാതകളും നവീകരിക്കാന്‍ കോടികള്‍ മുടക്കുമ്പോഴും ഇവയുടെ തുടര്‍പരിപാലനം നടത്താത്താണ് തിരിച്ചടി. നിര്‍മ്മാണം പൂര്‍ത്തിയായി ദിലസങ്ങള്‍ക്കുളളില്‍ ഇവ തകര്‍ന്ന തരിപ്പണമാകുന്ന കാഴ്ചയും പതിവാണ്. അത്തരത്തിലുളള നടപ്പാതകളിലൂടെ കഷ്ടപ്പെട്ടാണ് യാത്രക്കാര്‍ നടന്ന്‌പോകുന്നത് വീതിയേറിയ നടപ്പാതകളില്‍ കന്നുകാലികള്‍ വിശഅരമിക്കുന്നതും പതിവാണ്. അലക്ഷ്യമായി അഴിച്ചുവിടുന്ന കന്നുകാലികള്‍ ഉണ്ടാക്കുന്ന…
Read Moreകന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്‌കുമാർ ഓർമ്മയായിട്ട് 4 വർഷം
ബെഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്‌കുമാർ ഓർമ്മയായിട്ട് 4 വര്ഷം. 2021 ഒക്ടോബർ 29 ന് ആണ് പുനീത് അന്തരിച്ചത്. പുനീതിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കണ്ഠീരവ സ്റ്റുഡിയോയിൽ ധാരാളം ആരാധകർ ഇന്ന് ഒത്തുകൂടി. കുടുംബം പൂജ നടത്തും. അദ്ദേഹത്തിന്റെ മരണവാർത്ത വളരെ വേദനാജനകമായിരുന്നു. അദ്ദേഹം പോയി എന്ന് ആരാധകർക്ക് ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ജിമ്മിൽ കുഴഞ്ഞു വീഴുകയായിരുന്നു. ശേഷം ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രമ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ നിര്യാണം
Read Moreഒറ്റ തന്തയ്ക്ക് പിറന്നവൻ’ സ്ത്രീവിരുദ്ധ പ്രയോഗം; സുരേഷ് ഗോപിയ്ക്കെതിരെ വി ശിവൻകുട്ടി
തിരുവനന്തപുരം: ‘ഒറ്റ തന്തയ്ക്ക് പിറന്നവൻ’ എന്ന പ്രയോഗം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ‘ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്ന’ പരാമർശം വിവാദമാകുന്നതിനിടെയിലാണ് ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂരിൽ ജനസമ്പർക്ക സംവാദ പരിപാടിയായ ‘എസ് ജി കോഫി ടൈംസ്’ എന്ന സുരേഷ് ഗോപിയുടെ പരിപാടിയിൽ അദ്ദേഹം ആലപ്പുഴയിൽ എയിംസ് വേണമെന്ന ആവശ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, പറഞ്ഞ വാക്ക് മാറ്റില്ലെന്നായിരുന്നു…
Read Moreജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്
ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്. തെക്കു പടിഞ്ഞാറൻ ജമൈക്കയിൽ വീടുകൾക്കും ആശുപത്രികൾക്കും സ്‌കൂളുകൾക്കും വലിയ നാശനശഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിവരം. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും കൊടുങ്കാറ്റിൽ തകർന്നു. ഇന്നലെയാണ് മെലിസ ജമൈക്കിയിലെ ന്യൂ ഹോപ്പിന് സമീപമായി കരതൊട്ടത്. കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിച്ചതിനുശേഷം ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജമൈക്ക ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്ട്‌ലൈറ്റ് വ്യക്തമാക്കി. നേരത്തെ ജമൈക്കയിൽ മൂന്നുപേരടക്കം ഹെയ്തിയിലും ഡൊമനിക്കൻ റിപ്പബ്ലിക്കിലുമായി ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Read Moreഎസ്എസ്എല്‍സി പരീക്ഷാ മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്
എസ്എസ്എല്‍സി ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. അപേക്ഷയും പരീക്ഷാഫീസും പിഴ കൂടാതെ ഒടുക്കേണ്ട തീയതി 2025 നവംബര്‍ 12 മുതല്‍ 19 വരെയാണ്. പിഴയോടു കൂടി അപേക്ഷ സ്വീകരിക്കുന്നത് നവംബര്‍ 21 മുതല്‍ 26 വരെയാണ്. മൂല്യനിര്‍ണയം 2026 ഏപ്രില്‍ 7 മുതല്‍ 25 വരെ നടക്കും. മെയ് 08 ന് ഫലപ്രഖ്യാപനം നടത്തും. ഗള്‍ഫ് മേഖലയില്‍ ഏഴു കേന്ദ്രങ്ങളും ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും…
Read Moreഅടിമാലി മണ്ണിടിച്ചിൽ:മസിലുകൾ ചതഞ്ഞരഞ്ഞതിനാല്‍ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി
കൊച്ചി: അടിമാലിയിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുനീക്കി. മുട്ടിന് താഴെയാണ് മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയയിൽ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ കാൽ മുറിച്ചുമാറ്റാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ടാണ് കാൽ മുറിച്ചുമാറ്റിയത്. അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭർത്താവ് നെടുമ്പള്ളിക്കുടിയിൽ ബിജു (45) മരിച്ചിരുന്നു. സന്ധ്യയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനുട്ടിനകം…
Read More