ഡി.കെ. ശിവകുമാറിനെതിരായ നീക്കം; കർണാടകത്തിൽ രണ്ട് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന് സിദ്ധരാമയ്യപക്ഷം

dk shivakumar

ബെംഗളൂരു : കർണാടകത്തിൽ രണ്ട് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യപക്ഷം. നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ നീക്കംകൂടിയാണിത്.

കോൺഗ്രസ് ദേശീയ നേതൃത്വത്തെ സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അടുത്തമാസം മന്ത്രിസഭാ പുനഃസംഘടനയിൽ പുതിയ ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്താനാണ് ഒരുങ്ങുന്നത്.

അടുത്ത മുഖ്യമന്ത്രി ദളിത് വിഭാഗത്തിൽനിന്ന് വേണമെന്ന ചർച്ച സജീവമാക്കിയതിനുപിന്നാലെയാണ് ഉപമുഖ്യമന്ത്രിമാരുടെ എണ്ണം കൂട്ടാനും സിദ്ധരാമയ്യപക്ഷം ശ്രമിക്കുന്നത്. രണ്ടുനീക്കവും ശിവകുമാറിന്റെ കരുത്ത്‌ ചോർത്തുന്നതിനുവേണ്ടിയാണ്. അധികാരമാറ്റം സംബന്ധിച്ച് ഇരുകൂട്ടരും പോര് തുടരുന്നതിനിടെ കഴിഞ്ഞദിവസം ശിവകുമാർ ഡൽഹി സന്ദർശനം നടത്തിയിരുന്നു. ദേശീയ നേതൃത്വവുമായി ചർച്ചനടത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല.

  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

സോണിയാഗാന്ധിയുമായി അടുത്തബന്ധം പുലർത്തുന്ന മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണിയുമായി ശിവകുമാർ കൂടിക്കാഴ്ച നടത്തി. അംബികാ സോണിയുടെ ഭർത്താവ് കഴിഞ്ഞിടെ മരിച്ചിരുന്നു. അനുശോചനം അറിയിക്കുന്നതിനാണ് സന്ദർശം നടത്തിയതെന്നാണ് ശിവകുമാറിന്റെ വിശദീകരണം. അതേസമയം, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ശിവകുമാർ സമയം ചോദിച്ചെന്നാണ് വിവരം.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

ബിഹാർ തിരഞ്ഞെടുപ്പിനുശേഷം ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചനടത്താൻ സിദ്ധരാമയ്യയും ഒരുങ്ങുന്നുണ്ട്. ബിഹാർ തിരഞ്ഞെടുപ്പുഫലം വന്നശേഷം മൂന്നുദിവസത്തെ സന്ദർശനത്തിനാണ് സിദ്ധരാമയ്യ ഡൽഹിയിൽ പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
[masterslider id="10"]

Related posts