പുഷ്പ മോഡൽ ചന്ദന കടത്ത്; ആന്ധ്രയിൽനിന്ന് കടത്തിയ 750 കിലോഗ്രാം ചന്ദനം ബെംഗളൂരുവിൽ പിടികൂടി

ബെംഗളൂരു : സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 750 കിലോഗ്രാം ചന്ദനം ബെംഗളൂരുവിൽ പോലീസ് പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു.

ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശികളായ അബ്ദുൽകലാം (47), രാമ ഭോപാൽ(40), ഷെയ്ഖ് ഷാരൂക്(31), പരമേഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിൽനിന്ന് കടത്തിക്കൊണ്ടുവന്ന ചന്ദനമാണ് പിടികൂടിയത്. 1.12 കോടി രൂപ വിലവരുന്ന ചന്ദനമാണിത്.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ചന്ദനക്കള്ളക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ സോമേശ്വര നഗറിൽ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് പിടികൂടിയതെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമന്ദ്കുമാർ സിങ് അറിയിച്ചു.

സവാള കടത്തുന്ന ലോറിയിലാണ് ചന്ദനം കടത്തിക്കൊണ്ടുവന്നത്. സവാളച്ചാക്കുകൾക്കിടയിൽ 18 ചാക്കുകളിൽ ചന്ദനക്കഷണങ്ങൾ നിറച്ച് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. 258 ചന്ദനക്കഷണങ്ങളാണ് പിടികൂടിയത്.

ചന്ദനത്തിന്റെ മണം പുറത്തുവരാതിരിക്കാനാണ് സവാളച്ചാക്കുകൾക്കിടയിൽ ഇവ ഒളിപ്പിച്ചുവെച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ചന്ദനം ആർക്കു കൈമാറാനാണ് കടത്തിക്കൊണ്ടുവന്നതെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
[masterslider id="10"]

Related posts