ബെംഗളൂരു : ഡേറ്റിങ് ആപ്പുവഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവിന്റെ പേരിലെടുത്ത കേസ് തള്ളി കർണാടക ഹൈക്കോടതി. വ്യക്തമായ കേസുകളിൽ ഒഴികെ, പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം ക്രിമിനൽ നിയമപ്രകാരം കുറ്റകരമായി മാറില്ലെന്ന് കോടതി വിധിച്ചു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് 23-കാരൻ നൽകിയ ഹർജി അനുവദിച്ച് ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് ഉത്തരവ്. ഡേറ്റിങ് ആപ്പു വഴി പരിചയപ്പെട്ടശേഷം ഇരുവരും ഒരുവർഷത്തോളം ഇൻസ്റ്റഗ്രാം വഴി ബന്ധം തുടർന്നെന്നും പിന്നീട് യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. പിറ്റേന്ന് യുവതി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനത്തുടർന്ന് ആശുപത്രിയിൽ…
Read MoreDay: 28 October 2025
എതിർപ്പുകൾക്ക് പുല്ലുവില: തുരങ്ക പാത ഉറപ്പിച്ച് സര്‍ക്കാര്‍
ബെംഗളൂരു പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയിലും ഹെബ്ബാള്‍ – സില്‍ക്ക് ബോര്‍ഡ് തുരങ്കപാതാ പദ്ധതി നടപ്പാക്കാനുറപ്പിച്ച് സര്‍ക്കാര്‍. ഭാവിയില്‍ നഗകത്തിലെ ഗതാഗതകുരുക്കിനുളള പരിഹാരമാണ് തുരങ്ക പാതയെന്നും ദൈവത്തിനല്ലാതെ മറ്റാര്‍ക്കും നിര്‍മ്മാണം തടയാന്‍ ആകില്ലെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ആര്‍ അശോക, തേജസ്വി സൂര്യ എം പി തുടങ്ങിയവര്‍ നിരന്തരം എതിര്‍പ്പുമായി രംഗത്തെത്തിയയോടെയാണ് പിന്മാറില്ലെന്ന സര്ഡക്കാര്‍ പ്രഖ്യാപനം പദ്ധതിക്കെതിരെ ചിലപരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്
Read Moreപുഷ്പ മോഡൽ ചന്ദന കടത്ത്; ആന്ധ്രയിൽനിന്ന് കടത്തിയ 750 കിലോഗ്രാം ചന്ദനം ബെംഗളൂരുവിൽ പിടികൂടി
ബെംഗളൂരു : സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 750 കിലോഗ്രാം ചന്ദനം ബെംഗളൂരുവിൽ പോലീസ് പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശികളായ അബ്ദുൽകലാം (47), രാമ ഭോപാൽ(40), ഷെയ്ഖ് ഷാരൂക്(31), പരമേഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിൽനിന്ന് കടത്തിക്കൊണ്ടുവന്ന ചന്ദനമാണ് പിടികൂടിയത്. 1.12 കോടി രൂപ വിലവരുന്ന ചന്ദനമാണിത്. ചന്ദനക്കള്ളക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ സോമേശ്വര നഗറിൽ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് പിടികൂടിയതെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമന്ദ്കുമാർ സിങ് അറിയിച്ചു. സവാള കടത്തുന്ന ലോറിയിലാണ് ചന്ദനം…
Read Moreആർവി എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ കറങ്ങി ഡ്രൈവറില്ലാ കാർ
ബെംഗളൂരു: ആറ് വർഷത്തെ കഠിനാധ്വാനം ഫലം കണ്ടതായി തോന്നുന്നു. ഡ്രൈവറില്ലാ കാറിന്റെ ഒരു പ്രോട്ടോടൈപ്പ് ബെംഗളൂരുവിലെ ആർവി എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ അനാച്ഛാദനം ചെയ്തു. വിപ്രോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), ആർവി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവയുമായി സഹകരിച്ചാണ് ഈ ഡ്രൈവറില്ലാ കാർ നിർമ്മിച്ചിരിക്കുന്നത്. മൈസൂരു റോഡിലെ ആർവി കോളേജ് കാമ്പസിൽ വെച്ച് ഈ ഡ്രൈവറില്ലാ കാറിൽ ഉത്തരാദി മഠത്തിലെ സത്യാത്മതീർത്ഥ സ്വാമി സഞ്ചരിച്ചു. ഇതിന്റെ ഒരു വീഡിയോ ഇന്നലെ ഒരു എക്സ് ഉപയോക്താവ് പങ്കിട്ടു. ഡ്രൈവറില്ലാ പ്രോട്ടോടൈപ്പ് കാറിന്റെ അനാച്ഛാദനത്തെക്കുറിച്ച്…
Read Moreധർമസ്ഥല കേസ് എസ്‌ഐടിയുടെ അന്വേഷണറിപ്പോർട്ട് ഉടൻ
ബെംഗളൂരു : ധർമസ്ഥലയിലെ കൊലപാതക വെളിപ്പെടുത്തലിനെപ്പറ്റി പ്രത്യേക അന്വേഷണസംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ധർമസ്ഥലയിൽനിന്ന് ലഭിച്ച അസ്ഥികളുടെ ഫൊറൻസിക് പരിശോധനാഫലം ഈ മാസംതന്നെ ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര തിങ്കളാഴ്ച ബെംഗളൂരുവിൽ പറഞ്ഞു. പരിശോധനാഫലം ലഭിച്ചയുടൻ അന്വേഷണസംഘം സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്നും അറിയിച്ചു. ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥികളുടെ ഫൊറൻസിക് പരിശോധനയുടെയും രാസപരിശോധനയുടെയും ഫലം അന്വേഷണത്തിൽ നിർണായകമായിരിക്കും. കൊലചെയ്യപ്പെട്ടെന്ന് ആരോപിക്കപ്പെടുന്നവരുടേതാണ് ഇതെന്നുതെളിഞ്ഞാൽ അന്വേഷണം മറ്റുരീതിയിലേക്ക് മാറും. അല്ലെന്നാണ് തെളിയുന്നതെങ്കിൽ അന്വേഷണം അവിടെ അവസാനിക്കും.
Read Moreലിവ്-ഇൻ പങ്കാളിക്ക് വേണ്ടി നഗരത്തിൽ മോഷണം നടത്തി യുവാവ്: കട്ടത് ഐഫോൺ 17 ഉൾപ്പെടെ 30 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ
ബെംഗളൂരു: നഗരത്തിൽ കാമുകൻ കാമുകിക്ക് വേണ്ടി മോഷണം നടത്തി. കാമുകൻ വിലകൂടിയ മൊബൈൽ ഫോണുകൾ ആണ് മോഷ്ടിച്ചത്. കഴിഞ്ഞ ആഴ്ച ഒരു രാത്രിയിൽ രണ്ട് ഷോറൂമുകൾ കൊള്ളയടിച്ചു. 30 ലധികം വിലകൂടിയ മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചു. സുഹൃത്തിനൊപ്പം ചേർന്നാണ് 30 ലധികം മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചത്. ഭർത്താവിനെ ഉപേക്ഷിച്ച ശേഷം അസ്മിത എന്ന സ്ത്രീ കള്ളനുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. കാമുകൻ കൊണ്ടുവന്ന മൊബൈൽ ഫോൺ കാമുകി വിൽക്കുകയായിരുന്നു. കാമുകൻ ആരോഹണയെയും കാമുകി അസ്മിതയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 ലക്ഷം രൂപ…
Read Moreബെംഗളൂരുവിൽ ബിഎംടിസി ഇലക്ട്രിക് ബസ് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും ഒരു ബിഎംടിസി ബസ് അപകടത്തിൽ പെട്ട്. കൂട്ടിയിടിയിൽ ഗോരിപാളയ ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോകൾ, ഒരു ഇരുചക്ര വാഹനം, ഒരു മിനി ഗുഡ്സ് വാഹനം എന്നിവയിലാണ് ബിഎംടിസി ഇലക്ട്രിക് ബസ് ഇടിച്ച് അപകടമുണ്ടായത്. ബിഎംടിസി ഡിപ്പോയിലെ 35-ാം നമ്പർ ബസ് കെഎ 51 എകെ 6230 ബ്രേക്ക് തകരാറിനെ തുടർന്ന് ഒരു മരത്തിൽ ഇടിച്ചു നില്കുകയായിരുന്നു. കെആർ മാർക്കറ്റിനും തവരേക്കരെയ്ക്കും ഇടയിൽ ഓടുകയായിരുന്നു ബിഎംടിസി ഇലക്ട്രിക് ബസ്. വഴി യാത്രക്കാരനും ഇരുചക്ര വാഹന യാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റവരെ പൊതുജനങ്ങൾ ഉടൻ…
Read Moreപോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി
കോഴിക്കോട്: പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി. രണ്ട് തവണ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിഡബ്ല്യുസി ഇടപെട്ടാണ് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്. നിലവില്‍ തന്റെ പഠനം തുടരുന്ന വിദ്യാര്‍ത്ഥി രാവിലെ സ്ഥാപനത്തിലേക്ക് ഇറങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. അതേസമയം, പെണ്‍കുട്ടി ഷെല്‍ട്ടര്‍ ഹോമില്‍ സുരക്ഷിതയല്ലെന്നും തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അമ്മ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നടപടി കാത്തിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ചേവായൂര്‍ പൊലീസ് പെണ്‍കുട്ടിക്കായുള്ള അന്വേഷണം തുടങ്ങി.
Read Moreകേരള ആര്‍ടിസി ബെംഗളൂരു – പയ്യന്നൂര്‍ എസി ബസ് നാളെ മുതല്‍
ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്ക് ഉളള ( ചെറുപുഴ വഴി) കേരള ആര്‍ടിസ,ിയുടെ ആദ്യ എസി ബസ് സര്‍വ്വീസ് നാളെ ആരംഭിക്കും. നിലവിലെ സ്വിഫ്റ്റ് ഡീലക്‌സിന് പകരമായാണ് ഗരുഡ എസി സീറ്റര്‍ ബസ് എത്തുന്നത്. പയ്യന്നൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുളള ആദ്യ സര്‍വ്വീസ് ഇന്ന് പുറപ്പെടും. രാത്രി 8.20ന് ശാന്തിനഗര്‍ ബിഎംടിസി ടെര്‍മിനല്‍ നിന്നും പുറപ്പെടും. പുലര്‍ച്ചേ 4.55ന് പയ്യന്നൂരിലെത്തും.
Read Moreവര്‍ക്ക് ഫ്രം ഹോം; 8000 സ്ത്രീകളില്‍ നിന്ന് തട്ടിയത് 12 കോടി
ബെംഗളൂരു: ബെളഗാവിയില്‍ വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് 8000 സ്ത്രീകളില്‍ നിന്നും 12 കോടി രൂപ തട്ടിയെടുത്ത മഹാരാഷട്ര സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. തട്ടിപ്പിനിരയായ സ്ത്രീകള്‍ സിറ്റി പോലീസ് കമ്മീഷമര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അജയ് പാട്ടീല്‍ എന്നയാള്‍ ചന്ദനത്തിരികള്‍ കവറിലാക്കുന്ന ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 10000-15000 രൂപ വരെ വാങ്ങുകയായിരുന്നു. 2500 രൂപ ശമ്പളം ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് അജയ് പാട്ടീലിനെ വിളിച്ചിട്ട് കിട്ടാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്
Read More