നിങ്ങളുടെ മക്കളിലെ അഭിനേതാവിനെ കണ്ടെത്താൻ ഒരു സുവർണാവസരം.

ബെംഗളൂരു: രാജ്യം അതിശയത്തോ ടെ യും അമ്പരപ്പോടെയും നോക്കിക്കണ്ട ഒരു സിനിമയുണ്ടായിരുന്നു 1988ൽ മീര നായർ എഴുതി സംവിധാനം ചെയ്ത “സലാം ബോംബെ”. അതിലെ കഥ വികസിക്കുന്നത് കുട്ടികളുടെ കണ്ണിലൂടെയായിരുന്നു, ബൊംബെ തെരുവുകളുടെ കഥ പറയുന്ന ചിത്രം കണ്ടിറങ്ങുന്ന ആർക്കും തന്നെ തന്റെ ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാലത്തിലേക്ക് ഒരു നിമിഷമെങ്കിലും ഊളിയിടാതിരിക്കാൻ കഴിയില്ല.

പല സിനിമകളും പിറക്കുന്നത് എഴുത്തുകാരന്റെയും സംവിധായകന്റേയും ബാല്യകാല നേരനുഭവങ്ങളിൽ നിന്നാണ്, “സ്ലംഡോഗ് മില്ലേണിയർ ” പോലുള്ള സിനിമകൾ ഇന്ത്യൻ ബാല്യത്തിന്റെ അഭിനവ പാടവം ഓസ്കാർ സ്വപ്നങ്ങളിൽ സുവർണനൂലുകളാൽ എഴുതി ചേർത്തവയാണ്.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

ഒരു നടനോ നടിയോ നിങ്ങളുടെ സമീപത്ത് ജനിച്ചിട്ടുണ്ടായിരിക്കാം അത് നിങ്ങളുടെ മകനോ മകളോ അനുജത്തിയോ അനുജനോ ആയിരിക്കാം.

ബാല്യത്തിന്റെ അതിർത്തികളിൽ തളച്ചിടാതെ അനന്തവിഹായസ്സിലേക്ക് പറന്നുയരാനുള്ള അവരുടെ ചിറകുകൾക്ക് ശക്തി പകരേണ്ട കടമ നിങ്ങളുടേതാണ്.

ഏപ്രിൽ 28 ,29 തീയതികളിൽ അബാസ്കർ സ്കൂൾ ഓഫ് ആക്ടിംഗ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അഭിനയ  പരിശീലനക്കളരിയിൽ നിങ്ങളുടെ കുട്ടികളേയും പങ്കെടുപ്പിക്കുക. ജാലഹള്ളിയിൽ നടക്കുന്ന പരിപാടിയിൽ 7നും 14 നും മദ്ധ്യേയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :9886976755,9008190930

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts