മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ കഥ!

മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന് വീണ ഒരു വിചിത്രജീവിയുടെ ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കെനിയയിലെ മുരങ്ങയില്‍ ആകസ്മികമായി മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞിനെ പ്രസവിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത.

പ്രസവ ശേഷം ആരോഗ്യസ്ഥിതി മോശമായ മനുഷ്യ-പന്നിക്കുഞ്ഞ് മരിച്ചെന്നും ഇതിനിടെ വാര്‍ത്ത പടര്‍ന്നു. ഈ അത്ഭുത ജീവിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലോകാവസാനം വരെ പലരും ഉറപ്പിച്ചു.

ലൈറ മഗനുകോ എന്ന ഇറ്റാലിയന്‍ ശില്പിയുടെ കരവിരുതാണ് സമൂഹ മാധ്യമങ്ങളില്‍ ഇത്രയും ചിന്താകുഴപ്പങ്ങള്‍ സൃഷ്ട്ടിച്ചത്. ഇവയെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചുകൊണ്ട് ഈ വിചിത്ര ജീവിയുടെ ചിത്രങ്ങളും ലൈറ തന്‍റെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരുന്നു.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

ശില്പത്തിന് തൊഴുത്തിന്‍റെ പശ്ചാത്തലവും അമ്മ പന്നിയുടെ സാന്നിധ്യവും കൂടി കൃത്രിമമായി നല്‍കിയതോടെ മനുഷ്യ-പന്നി സത്യമാണെന്ന് ആളുകള്‍ വിശ്വസിച്ചു.  ഇതിനു മുന്‍പും ഇത്തരം ശില്പങ്ങള്‍ നിര്‍മ്മിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ആളാണ്‌ ലൈറ.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

സ്ത്രീയോട് സാദൃശ്യമുള്ള എലിയായിരുന്നു ഇതിനു മുന്‍പ് ലൈറയുടെതായി പുറത്തുവന്ന കരവിരുത്. സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ് ലൈറ ജീവനുള്ള ശില്പങ്ങള്‍ നിര്‍മ്മിക്കാറുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts