പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റമല്ല; ബലാത്സംഗക്കേസ് തള്ളി ഹൈക്കോടതി

ബെംഗളൂരു : ഡേറ്റിങ് ആപ്പുവഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവിന്റെ പേരിലെടുത്ത കേസ് തള്ളി കർണാടക ഹൈക്കോടതി.

വ്യക്തമായ കേസുകളിൽ ഒഴികെ, പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം ക്രിമിനൽ നിയമപ്രകാരം കുറ്റകരമായി മാറില്ലെന്ന് കോടതി വിധിച്ചു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് 23-കാരൻ നൽകിയ ഹർജി അനുവദിച്ച് ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് ഉത്തരവ്.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

ഡേറ്റിങ് ആപ്പു വഴി പരിചയപ്പെട്ടശേഷം ഇരുവരും ഒരുവർഷത്തോളം ഇൻസ്റ്റഗ്രാം വഴി ബന്ധം തുടർന്നെന്നും പിന്നീട് യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.

പിറ്റേന്ന് യുവതി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനത്തുടർന്ന് ആശുപത്രിയിൽ പരിശോധനക്കുവിധേയമായി. പിന്നീട് പോലീസിൽ പരാതിനൽകുകയായിരുന്നു.

ഇരുവരുടെയും ചാറ്റുകളും ചിത്രങ്ങളും വീഡിയോകളും ഹാജരാക്കി ബന്ധം പരസ്പരസമ്മതത്തോടെയായിരുന്നെന്ന് യുവാവ് കോടതിയിൽ വാദിച്ചു.

പോലീസിന്റെ കുറ്റപത്രത്തിൽ ഇക്കാര്യങ്ങൾ അവഗണിച്ചതായും പറഞ്ഞു. പരസ്പരസമ്മതത്തോടെയുള്ള ബന്ധമാണെന്ന് ഹാജരാക്കിയ ചിത്രങ്ങളും മറ്റും തെളിയിക്കുന്നെന്ന് നിരീക്ഷിച്ചാണ് കേസ് തള്ളിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
[masterslider id="10"]

Related posts