ധർമസ്ഥല കേസ് എസ്‌ഐടിയുടെ അന്വേഷണറിപ്പോർട്ട് ഉടൻ

ബെംഗളൂരു : ധർമസ്ഥലയിലെ കൊലപാതക വെളിപ്പെടുത്തലിനെപ്പറ്റി പ്രത്യേക അന്വേഷണസംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും.

ധർമസ്ഥലയിൽനിന്ന് ലഭിച്ച അസ്ഥികളുടെ ഫൊറൻസിക് പരിശോധനാഫലം ഈ മാസംതന്നെ ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര തിങ്കളാഴ്ച ബെംഗളൂരുവിൽ പറഞ്ഞു.

പരിശോധനാഫലം ലഭിച്ചയുടൻ അന്വേഷണസംഘം സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്നും അറിയിച്ചു.

  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥികളുടെ ഫൊറൻസിക് പരിശോധനയുടെയും രാസപരിശോധനയുടെയും ഫലം അന്വേഷണത്തിൽ നിർണായകമായിരിക്കും.

കൊലചെയ്യപ്പെട്ടെന്ന് ആരോപിക്കപ്പെടുന്നവരുടേതാണ് ഇതെന്നുതെളിഞ്ഞാൽ അന്വേഷണം മറ്റുരീതിയിലേക്ക് മാറും.

അല്ലെന്നാണ് തെളിയുന്നതെങ്കിൽ അന്വേഷണം അവിടെ അവസാനിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts