ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വാനിലിടിച്ച് ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: മംഗളൂരുവില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ വാനിടിച്ച്‌ ഭര്‍ത്താവ് മരിച്ചു. ചെര്‍ളടുക്കയിലെ റിട്ട.അധ്യാപകരായ നാരായണന്റെയും സുശീലയുടെയും മകന്‍ ശശി കിരണ്‍(42) ആണ് മരിച്ചത്.

ശശി കിരണിന്റെ ഭാര്യ പ്രിയദര്‍ശിനിയെ ഗുരുതരനിലയില്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.45 മണിയോടെ മംഗളൂരു നന്ദൂരിലാണ് അപകടമുണ്ടായത്. ശശികിരണ്‍ മംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പ്രിയദര്‍ശിനി മംഗളൂരു കൊശമറ്റം ഫൈനാന്‍സില്‍ ജീവനക്കാരിയാണ്.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

ശശികിരണ്‍ ജോലി കഴിഞ്ഞ് ഭാര്യയെയും കൂട്ടി കദ്രി പാര്‍ക്കിന് സമീപത്തെ വീട്ടിലേക്ക് ബൈക്കില്‍ തിരിച്ചുപോകുകയായിരുന്നു. നന്ദൂര്‍ സര്‍ക്കിളിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട വാന്‍ രണ്ട് ബൈക്കുകളില്‍ ഇടിച്ച ശേഷമാണ് ശശികിരണും പ്രിയദര്‍ശിനിയും സഞ്ചരിക്കുകയായിരുന്ന ബൈക്കിലിടിച്ചത്. മറ്റ് രണ്ട് ബൈക്കുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശശികിരണ്‍ മരണപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി
[masterslider id="10"]

Related posts