അനധികൃത നഴ്‌സിങ് സ്‌കൂൾ; പഠനം കേരളത്തിൽ പരീക്ഷ കർണാടകയിൽ; വിദ്യാർഥികളെ ആകർഷിക്കുന്നത് ഏജന്റുമാർ വഴിയും സമൂഹികമാധ്യമങ്ങളിൽ പരസ്യം നൽകിയും

കാസർകോട് : സംസ്ഥാന സർക്കാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (കെഎൻസി), ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ (ഐഎൻസി) എന്നിവയുടെ അംഗീകാരമില്ലാതെ കാസർകോട് പറക്കളായിയിൽ സ്വകാര്യ നഴ്‌സിങ് സ്‌കൂൾ പ്രവർത്തിക്കുന്നതായി പരാതി.

വെൽഫെയർ അസോസിയേഷൻ ഫോർ പ്രൊഫഷണൽ സ്‌കോളേഴ്സ് ഇൻ ഇന്ത്യ (വാപ്‌സി) പ്രസിഡന്റ് എം.കെ. തോമസാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.

ഏജന്റുമാർ വഴിയും സമൂഹികമാധ്യമങ്ങളിൽ പരസ്യം നൽകിയുമാണ് സ്ഥാപനം ജനറൽ നഴ്‌സിങ് കോഴ്സിന്റെ പേരിൽ വിദ്യാർഥികളെ ആകർഷിക്കുന്നത്. പ്രമുഖ ട്രസ്റ്റിന്റെ അനുബന്ധ യൂണിറ്റായാണ് പ്രവർത്തനം.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

നഴ്‌സിങ് കോഴ്‌സുകൾ നടത്താൻ സർക്കാരിന്റെയുൾപ്പെടെ അനുമതിയും അനുബന്ധ സൗകര്യങ്ങളും വേണം. പക്ഷേ, ഇതൊന്നുമില്ലാതെയാണ് ഇവിടെ പഠനം.

കർണാടകയിലെ ചില സ്ഥാപനങ്ങളുടെ പേരിലാണ് പ്രവേശനം. സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്യുന്നവരെ കേരളത്തിൽ പഠിപ്പിക്കാനാകുമോ എന്ന ചോദ്യവുമുണ്ട്.

വർഷാന്ത്യ പരീക്ഷാസമയത്ത് വിദ്യാർഥികളെ കൂട്ടത്തോടെ ബെംഗളൂരുവിലേക്കും കർണാടകയിലെ മറ്റു കേന്ദ്രങ്ങളിലുമെത്തിക്കുകയാണ്.

കൃത്യമായ പ്രായോഗികപരിശീലനം പോലും ലഭ്യമാക്കാതെയാണ് അധ്യയനം നടത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

കർണാടകയിലാണ് വിദ്യാർഥികളെ രജിസ്റ്റർ ചെയ്യുന്നതെന്ന് പറയുമ്പോഴും അവിടത്തെ സർക്കാർ അംഗീകരിച്ചതിലും വലിയ തുക ഫീസിനത്തിൽ സ്വീകരിക്കുന്നുണ്ട്.

മൂന്നുവർഷത്തെ കോഴ്‌സിന് 3.80 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ആദ്യവർഷം പ്രവേശനഫീസായി 20,000 രൂപയും മറ്റു പല ഇനങ്ങളിൽ ഒന്നരലക്ഷവും ഈടാക്കുന്നുണ്ട്.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

രണ്ടാം വർഷം 1,10,000 രൂപയും മൂന്നാം വർഷം ഒരുലക്ഷം രൂപയുമാണ് ഈടാക്കുന്നത്. അനധികൃത സ്ഥാപനം വിദ്യാർഥികളുടെ ഭാവിയും പൊതുജനാരോഗ്യ സംവിധാനവും അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ലഭ്യമായ വിവരങ്ങൾ ചേർത്ത് സംസ്ഥാന ആരോഗ്യവകുപ്പ്, കെഎൻസി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് വാപ്‌സി പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts