ഹൃദയ-ശ്വാസകോശ ഗതാഗതം: മെട്രോയിൽ വീണ്ടും ജീവൻ രക്ഷ സേവനം; നാല് രോഗികൾക്ക് പുതുജീവൻ

ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ ജനങ്ങളുടെ പ്രിയപ്പെട്ട ഗതാഗത സംവിധാനം മാത്രമല്ല , ജീവിതത്തിനും മരണത്തിനും ഇടയിൽ പോരാടുന്ന രോഗികൾക്ക് ഒരു അനുഗ്രഹം കൂടിയാണ് നമ്മ മെട്രോ .

കാരണം ആശുപത്രിയിൽ രോഗികൾക്ക് മാറ്റിവെക്കാനുള്ള അവയവങ്ങൾ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെടാതെ സുരക്ഷിതമായും വേഗത്തിലും എത്തിക്കാൻ വഴിയൊരുക്കി വീണ്ടും നമ്മ മെട്രോ.

ഒരുഹൃദയവും ഒരുജോഡി ശ്വാസകോശവും വ്യാഴാഴ്ച ബെംഗളൂരു മെട്രോ തീവണ്ടിവഴി നഗരത്തിന്റെ ഒരുഭാഗത്തെ ആശുപത്രിയിൽനിന്ന് മറ്റൊരുവശത്തുള്ള രണ്ടാശുപത്രികളിലേക്ക് എത്തിച്ചു.

  മഴയിൽ മുങ്ങി ബെംഗളൂരു; അടിസ്ഥാന സൗകര്യങ്ങൾ എവിടെ? ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി "നാട്ടിലേക്ക് മടങ്ങൂ" എന്ന്; സോഷ്യൽ മീഡിയയിൽ ചർച്ചയായി അസമീസ് യുവതിയുടെ വീഡിയോ

സ്പർശ് ആശുപത്രിയിൽനിന്നുമാണ് അവയവങ്ങളുമായി ആരോഗ്യപ്രവർത്തകർ യാത്ര തുടങ്ങിയത്. നാരായണ ഹെൽത്ത് സിറ്റിയിലേക്കും ആസ്റ്റർ ആർവി ആശുപത്രിയിലേക്കുമായിരുന്നു അവയവങ്ങളുടെ യാത്ര. ആശുപത്രിക്ക് അടുത്തുള്ള ഗൊരഗുണ്ടപാളയ മെട്രോ സ്റ്റേഷനിലേക്ക് ആംബുലൻസിലെത്തി.

അവിടെനിന്നും മെട്രോയാത്ര ആരംഭിച്ചു. രാവിലെ 9.34-ന് ഹൃദയവുമായായിരുന്നു ആദ്യയാത്ര. 17 സ്റ്റേഷനുകൾ പിന്നിട്ട് 41 മിനിറ്റിനകം ബനശങ്കരി മെട്രോ സ്റ്റേഷനിലിറങ്ങി.

തുടർന്ന് ആംബുലൻസിൽ ലക്ഷ്യസ്ഥാനത്തെ ആശുപത്രിയിലേക്ക് നീങ്ങി. ശ്വാസകോശവുമായി ഗൊരഗുണ്ടപാളയ മെട്രോ സ്റ്റേഷനിൽനിന്നും ആരോഗ്യപ്രവർത്തകർ രാവിലെ 10.05-നാണ് പുറപ്പെട്ടത്.

ആർവി റോഡിലെ ഇന്റർചെയ്ഞ്ച് സ്റ്റേഷനും പിന്നിട്ട് 31 സ്റ്റേഷനുകളിലൂടെ ഒരു മണിക്കൂറും എട്ടു മിനിറ്റുമെടുത്ത് ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷനിലെത്തി.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

അവിടെയിറങ്ങി ആംബുലൻസിൽ ആശുപത്രിയിലേക്ക്. നേരത്തെയും ഹൃദയവും കരളും ആശുപത്രികളിലേക്ക് എത്തിക്കാൻ നമ്മ മെട്രോ വഴിയൊരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
[masterslider id="10"]

Related posts

Click Here to Follow Us