കെ.ആർ. മാർക്കറ്റിന് സമീപത്തെ മാലിന്യം കത്തിച്ചതിനെത്തുടർന്നുണ്ടായ പുക ആളുകളെ ശ്വാസംമുട്ടിച്ചു

ബെംഗളൂരു: കെ.ആർ. മാർക്കറ്റിന് സമീപത്തെ മാലിന്യം കത്തിച്ചതിനെത്തുടർന്നുണ്ടായ പുക ആളുകളെ ശ്വാസംമുട്ടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മാർക്കറ്റിന് സമീപത്തെ മാലിന്യം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ജീവനക്കാർ കൂട്ടിയിട്ട് കത്തിച്ചത്.

പുക സമീപത്തെ പ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ പലർക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു. മാസങ്ങളായി കുന്നുകൂടിക്കിടന്ന മാലിന്യത്തിനാണ് തീയിട്ടത്. മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് പുകയ്ക്ക് ശമനമുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts