8 ഭരണപക്ഷ എംഎൽഎമാരുമായി രഹസ്യ യോഗം ചേർന്ന് രമേഷ് ജർക്കിഹോളി;വീണ്ടും ആടിയുലഞ്ഞ് കുമാരസ്വാമിയുടെ മുഖ്യമന്ത്രിക്കസേര.

ബെംഗളൂരു : വീണ്ടും കർണാടകയിൽ രാഷ്ട്രീയ നീക്കങ്ങൾ തകൃതി. ബെളഗാവി ഗോഖക്കിലെ വിമത എം എൽ എ രമേഷ് ജാർക്കി ഹോളിയുടെ നീക്കം വീണ്ടും ജെഡിഎസ് കോൺഗ്രസ് സർക്കാറിന് ഭീഷണിയാകുന്നു.

8 കോൺഗ്രസ് എംഎൽഎമാർ രമേഷുമായി നഗരത്തിൽ രഹസ്യ യോഗം ചേർന്നതായി സൂചനയുണ്ട്. മുൻപേ വിമതനായിരുന്ന മഹേഷ് കുമത്തല്ലിയുടെ പിൻതുണ ഇവർക്ക് ഉണ്ട്.

8 എം എൽ എ മാർ തന്റെ കൂടെ ഉണ്ടെന്നും അവർ കൂട്ടത്തോടെ ബിജെപിയിൽ ചേരാനാണ് നീക്കം നടക്കുന്നത് എന്നാണ് വാർത്തകൾ.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

രമേഷിന്റെ വിമത നീക്കം സർക്കാറിനെ ബാധിക്കും എന്നായതോടെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മന്ത്രി ഡി.കെ.ശിവകുമാറും കൂടിക്കാഴ്ച നടത്തി സാഹചര്യം ചർച്ച ചെയ്തു.

ഡി കെ ശിവകുമാർ ബെളഗാവിയിലേക്ക് തന്റെ പ്രവർത്തന മേഖല വ്യാപിപ്പിച്ചതോടെയാണ് ജാർക്കി ഹോളി സഹോദരൻമാരിൽ പാർട്ടിയോടുള്ള അകൽച്ച തുടങ്ങിയത്.രമേഷിന്റെ സഹോദരൻ സതീഷ് ജാർക്കി ഹോളിയെ മന്ത്രി സ്ഥാനം നൽകി പാർട്ടി സമാശ്വസിപ്പിച്ചിരുന്നു.എന്നാൽ രമേഷിന്റെ നീക്കങ്ങൾ തടയാൻ ഇതുവരെ കോൺഗ്രസിന് ആയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
[masterslider id="10"]

Related posts