ഓൺലൈനിൽ മദ്യം ഓർഡർ ചെയ്തു; മുംബൈ സ്വദേശിയ്ക്ക് നഷ്ടമായത് 1.2 ലക്ഷം 

മുംബൈ:ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇന്ന് പല രീതികളിൽ പെരുകുകയാണ്. ആളുകളെ കബളിപ്പിച്ച് പണം തട്ടാന്‍ ഓരോ തവണയും പുതിയ വിദ്യകളാണ് തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നത്.

ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ച മുംബൈ മലബാര്‍ ഹില്‍സ് സ്വദേശിക്ക് 1.2 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്.

മദ്യം വാങ്ങുന്നതിനായി മദ്യ ഷോപ്പുകളുടെ ഫോണ്‍ നമ്പറുകള്‍ തിരയുകയായിരുന്നു 49 കാരനായ മുംബൈ സ്വദേശി.

അപ്പോഴാണ് ദക്ഷിണ മുംബൈ ആസ്ഥാനമായുള്ള പീകേ വൈന്‍സ് എന്ന ഷോപ്പിന്റെ ഫോണ്‍ നമ്പര്‍ കണ്ടത്.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

മദ്യം വാങ്ങാനുള്ള തിരക്കില്‍ ആ നമ്പറില്‍ തന്നെ അയാള്‍ ഫോണ്‍ ചെയ്യുകയും ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു.

ഈ ഓർഡറിന്റെ ബിൽ അയക്കുന്നുണ്ടെന്നും ഫോണിൽ ലഭിക്കുന്ന ഒടിപി നൽകണമെന്നും തട്ടിപ്പുകാരൻ നിർദേശം നൽകി.

ഒടിപി നല്‍കിയതോടെ മുംബൈ സ്വദേശിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 1.2 ലക്ഷം നഷ്ടമായി.

ഇക്കാര്യം അറിഞ്ഞതോടെ, ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

ഈ സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദീപക് വൈന്‍സ്, ഷാ വൈന്‍സ്, പീകേ വൈന്‍സ് പോലുള്ള പേരുകളില്‍ ഇന്റര്‍നെറ്റ് വഴി ഫോണ്‍ നമ്പറുകള്‍ പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കുകയാണ് തട്ടിപ്പുകാര്‍.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

മാസങ്ങള്‍ക്ക് മുമ്പ് സമാനമായ കേസില്‍ 44782 രൂപ നഷ്ടമായിരുന്നു. മദ്യഷോപ്പ് ഉടമയായി ചമഞ്ഞായിരുന്നു ഈ തട്ടിപ്പും.

മദ്യശാല ഉടമകളാരും തന്നെ ബില്‍ നല്‍കുന്നതിനായി പണം ആവശ്യപ്പെടുകയോ ഒടിപി ആവശ്യപ്പെടുകയോ ഇല്ല.

ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഒടിപി ചോദിച്ചും ഇവര്‍ പണമിടപാട് നടത്തുകയില്ല.

ഓണ്‍ലൈനില്‍ ലഭ്യമായ ഫോണ്‍നമ്പറുകളെ പാടെ വിശ്വസിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts