‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാവുന്നു, അനുഗ്രഹിക്കണം’ നടൻ ധർമജന്റെ പോസ്റ്റ്‌ വൈറൽ 

എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ വിവാഹവാർഷിക ദിനത്തിൽ നടൻ ധർമജൻ ബോള്‍ഗാട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ.

പോസ്റ്റിലെ ആദ്യ വരി കണ്ട് ഞെട്ടാൻ വരട്ടെ. വരനാരാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മറ്റാരുമല്ല അത് ധർമജൻ തന്നെയാണ്.

വിവാഹവാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഇരുവരുടേയും ‘രണ്ടാം വിവാഹം’.

താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30നും 10.30നും ഇടയില്‍. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം.- ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ താരം കുറിച്ചു. പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇടയ്ക്കിടയ്ക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുന്ന ആളുകള്‍ ധർമ്മജനെ കണ്ടു പിടിക്കട്ടെ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 

ഇരുവർക്കും വിവാഹവാർഷിക ആശംസകള്‍ അറിയിക്കുന്നവരും നിരവധിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts