ചൂടുള്ള ഭക്ഷണം കൊടുക്കാത്തതിന് ഹോട്ടലിന് പിഴ 

ബെംഗളൂരു : ചൂടുള്ള ഭക്ഷണം കൊടുക്കാത്തതിന് ഹോട്ടലിന് 7,000 രൂപ പിഴയിട്ട് അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.

കോറമംഗല സ്വദേശിയായ തഹാരയുടെ (56) പരാതിയിലാണ് നടപടി.

2022 ജൂലായ് 30-ന് ഹാസനിലേക്ക് കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെയാണ് തഹാര പ്രഭാതഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയത്.

  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ

ഭക്ഷണം തണുത്തതാണെന്നും പുതിയതല്ലെന്നും കണ്ട് ഹോട്ടൽ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ മോശമായി പെരുമാറിയെന്നും ചൂടുള്ള ഭക്ഷണം നൽകാനാവില്ലെന്ന് പറഞ്ഞെന്നുമായിരുന്നു പരാതി.

പ്രമേഹരോഗിയാണെന്നും പ്രഭാതഭക്ഷണം കഴിക്കാനാവാത്തതിനാൽ മരുന്ന് കഴിക്കാനായില്ലെന്നും പരാതിയിൽ പറഞ്ഞു.

കേസ് പരിഗണിച്ച കമ്മിഷൻ പ്രസിഡന്റ് ബി. നാരായപ്പ ഹോട്ടലിന് 7,000 രൂപ പിഴയിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts