പ്രണയ വാർത്തകളിൽ വീണ്ടും ഇടം പിടിച്ച് വിജയ് യും തൃഷയും 

ദളപതിയും തൃഷയും പ്രണയത്തിലോ? സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്ന ചോദ്യമാണിത് ഇപ്പോള്‍.

വിജയ് യുടെ പിറന്നാളിന് തൃഷ ഇട്ട പോസ്റ്റില്‍ നിന്നാണ് ഇത്തരമൊരു സംശയം മുള പൊട്ടിയത്.

‘ശാന്തതയില്‍ നിന്ന് കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റില്‍ നിന്ന് വീണ്ടും ശാന്തതയിലേക്ക്! ഇനിയും ചെന്നെത്താനുള്ള നാഴികക്കല്ലുകള്‍ക്ക് വേണ്ടി ജന്മദിനാശംസകള്‍’ എന്നാണ് തൃഷ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയത്.

‘നമ്മള്‍ ഒരേ തൂവല്‍ പക്ഷികളാണ്, ഒന്നിച്ച്‌ ഇഴുകി ചേരേണ്ടവരാണ്’ എന്ന വരികളുള്ള ബേര്‍ഡ്‌സ് ഓഫ് ഫെദര്‍ എന്ന ഇംഗ്ലീഷ് പ്രണയഗാനവും തൃഷ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ ഇരുവരുടെയും പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുകയാണെന്ന് വേണം മനസ്സിലാക്കാന്‍.

വെറുമൊരു പോസ്റ്റു മാത്രമല്ല ഇത്തരം സംശയങ്ങള്‍ ജനിപ്പിക്കുന്നത്.

മറ്റാരുടെയും പടമോ ജന്മദിനാശംസകളോ തൃഷ സോഷ്യല്‍ മീഡിയയില്‍ കൂടി സാധാരണയായി പങ്കുവെക്കാറില്ല.

എന്നാല്‍ വിജയ്ക്ക് വേണ്ടി മാത്രമുള്ള ഈ പ്രത്യേക പോസ്റ്റ് തൃഷയുടെ സ്‌നേഹ പ്രദര്‍ശനമായി വിലയിരുത്താം.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

അത് എത്തരത്തിലുള്ള സ്‌നേഹമാണ് എന്ന പരിശോധനാഫലങ്ങളാണ് ഇനി വരാനുള്ളത്.

ദിവ്യാനുരാഗത്തിന്റെ ചേഷ്ടകളാണ് ഇവ എന്നാണ് തമിഴ് സിനിമ ഇന്‍ഡസ്റ്ററിക്ക് അകത്തുള്ള ടോക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts