കുവൈത്തിനെ തകര്‍ത്തു; സാഫ് കപ്പ് ഇന്ത്യക്ക്…..

ബെംഗളൂരു: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിനു പിന്നാലെ സാഫ് കപ്പ് കിരീടത്തിലും മുത്തമിട്ട് ഇന്ത്യ. കുവൈറ്റിനെ പെനല്‍റ്റി ഷൂട്ടൗട്ടിലെ സഡന്‍ ഡെത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്‍മാരായത് ഇരുടീമുകളും ആക്രമിച്ചു കളിച്ച മത്സരം നിശ്ചിത സമയത്തും അധിക സമയത്തും സമനിലയായതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ട് സഡന്‍ ഡെത്തിലേക്ക് നീണ്ടപ്പോള്‍ 5-4ന് ഇന്ത്യ കിരീടം സ്വന്തമാക്കി. അടിക്ക് തിരിച്ചടിയെന്ന നിലയില്‍ ആവേശകരമായ മത്സരത്തില്‍ കുവൈറ്റായിരുന്നു ആദ്യം ലക്ഷ്യം കണ്ടത്. ഷബീബ് അല്‍ ഖാല്‍ദിയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍വല തുളച്ചുകയറി. 38ാം മിനിറ്റില്‍ ഇന്ത്യയുടെ മറുപടി. സഹലിന്റെ ക്രോസ്…

Read More

ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു :ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക പൊതു യോഗം നടന്നു.പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ജോയ് പ്രവർത്തന റിപ്പോർട്ടും ഖജാൻജി വി. സി. കേശവ മേനോൻ കണക്കുകളും അവതരിപ്പിച്ചു. സെപ്റ്റംബർ  30,  ഒക്ടോബർ 01 തിയ്യതികളിലായി സുവർണ്ണ ജൂബിലി ആഘോഷങ്ങൾ കലാ കായിക മത്സരങ്ങളും  സാഹിത്യ സാംസ്കാരിക പരിപാടികളും കോർത്തിണക്കിക്കൊണ്ട്  നടത്തുവാൻ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി സതീഷ് തോട്ടശ്ശേരി (പ്രസിഡണ്ട് ) ടി. കെ. കെ. നായർ (വൈസ് പ്രസിഡന്റ്) ജി. ജോയ് (സെക്രട്ടറി) ജി. രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി )…

Read More

മഴ പെയ്യാനായി നഗരത്തിലെ പള്ളിയിൽ പ്രാർത്ഥന 

ബെംഗളൂരു: മഴപെയ്യാനായി  പള്ളിയിൽ പ്രാർഥന നടത്തി ചിക്കമഗളൂരുവിലെ ഹസ്രത്ത് ടിപ്പുസുൽത്താൻ ഫാൻസ് മഹാവേദികെയുടെ പ്രവർത്തകർ. ചിക്കമഗളൂരു ബടമകാൻ പള്ളിയിലാണ് പ്രത്യേക പ്രാർഥന നടത്തിയത്. മനുഷ്യർക്കും കാലികൾക്കും കുടിവെള്ളം ലഭിക്കാനും കൃഷിക്ക് അനുയോജ്യമായ സമയത്ത് മഴ ലഭിക്കാനുമാണ് പ്രാർഥനയെന്ന് വേദികെ ജില്ലാ പ്രസിഡന്റ് ജംഷീദ് ഖാൻ പറഞ്ഞു. നഗരത്തിൽ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ വനം ഉദ്യോഗസ്ഥർ നടപടിസ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Read More

നേഴ്സിംഗ് പഠനത്തിന്റെ പേരിൽ വിദ്യാർത്ഥികളെ കബളിപ്പിക്കുന്നത് അന്വേഷിക്കാൻ നിർദേശം

തിരുവനന്തപുരം : കർണാടകയിലെ നേഴ്സിംഗ് പഠനത്തിന്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷന്റെ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജൂനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചതോടെയാണ് നഴ്സിങ് പഠനത്തിന് താൽപ്പര്യം വർധിച്ചത്. 1100 ഓളം നേഴ്സിംഗ് കോളേജുകൾ ബംഗളുരുവിലുണ്ട്. ബംഗളുരുവിലെ കോളേജുകളിൽ വിദ്യാർത്ഥികളെ എത്തിക്കാൻ ഏജൻറുമാരുണ്ട്. സാധാരണ കേരളത്തിലെ കുടുംബങ്ങളിലെ കുട്ടികളാണ് കബളിപ്പിക്കപ്പെടുന്നത്. ഒരു വർഷം 3 ലക്ഷത്തിലേറെ ഫീസ് നൽകണം. എന്നാൽ…

Read More

30.69 ലക്ഷത്തിന്റെ വജ്രമോതിരം ടോയ്‍ലറ്റിൽ ഒഴുക്കിക്കളഞ്ഞ് യുവതി

ഹൈദരാബാദ്: മോഷണം പിടിക്കപ്പെടുമെന്ന് ഭയന്ന് 30.69 ലക്ഷത്തിന്റെ വജ്രമോതിരം ടോയ്‍ലറ്റിൽ ഒഴുക്കിക്കളഞ്ഞ് യുവതി. ഹൈദരാബാദിലെ സ്വകാര്യ സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലാണ് സംഭവം. മോതിരം കാണാതായതോടെ ഉടമ പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ സ്ഥാപനത്തിലെ ജീവനക്കാരി പിടിയിലാകുകയും ചെയ്തു. ചോദ്യം ചെയ്യലിൽ മോതിരം ടോയ്‍ലറ്റ് ക്ലോസറ്റിൽ ഒഴുക്കിക്കളഞ്ഞതായി യുവതി ​വെളിപ്പെടുത്തി. ഇതോടെ പ്ലംബറുടെ സഹായത്തോടെ ടോയ്‍ലറ്റ് പൈപ് ലൈനിൽനിന്ന് മോതിരം വീണ്ടെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞയാഴ്ച ഒരു സ്ത്രീ മുടി വെട്ടാനായി സ്ഥാപനത്തിൽ എത്തിയിരുന്നു. ഇവരുടെ മോതിരം സ്ഥാപനത്തിലെ ജീവനക്കാരിയോട് ഒരു…

Read More

ഓൺലൈനിൽ മദ്യം ഓർഡർ ചെയ്തു; മുംബൈ സ്വദേശിയ്ക്ക് നഷ്ടമായത് 1.2 ലക്ഷം 

മുംബൈ:ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇന്ന് പല രീതികളിൽ പെരുകുകയാണ്. ആളുകളെ കബളിപ്പിച്ച് പണം തട്ടാന്‍ ഓരോ തവണയും പുതിയ വിദ്യകളാണ് തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ച മുംബൈ മലബാര്‍ ഹില്‍സ് സ്വദേശിക്ക് 1.2 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. മദ്യം വാങ്ങുന്നതിനായി മദ്യ ഷോപ്പുകളുടെ ഫോണ്‍ നമ്പറുകള്‍ തിരയുകയായിരുന്നു 49 കാരനായ മുംബൈ സ്വദേശി. അപ്പോഴാണ് ദക്ഷിണ മുംബൈ ആസ്ഥാനമായുള്ള പീകേ വൈന്‍സ് എന്ന ഷോപ്പിന്റെ ഫോണ്‍ നമ്പര്‍ കണ്ടത്. മദ്യം വാങ്ങാനുള്ള…

Read More

സംസ്ഥാനത്ത് പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാനാവാതെ ബി.ജെ.പി.

ബെംഗളൂരു: സംസ്ഥാനത്ത് നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചിട്ടും പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാനാവാതെ ബി.ജെ.പി.ബുദ്ധിമുട്ടുന്നു. പ്രതിപക്ഷനേതാവാകാൻ ഒന്നിലധികംപേർ രംഗത്തുള്ളതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മന്ത്രിമാരായ ബസനഗൗഡ പാട്ടീൽ യത്‌നൽ, സി.എൻ. അശ്വത് നാരായൺ, എസ്. സുനിൽകുമാർ, ആർ. അശോക, അരഗ ജ്ഞാനേന്ദ്ര ഉദ്ദേശിച്ചത് നേതൃസ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസമാകാറായിട്ടും പാർട്ടിക്കത്ത് നേതാക്കൾ തമ്മിലുള്ള ചേരിതിരിവ് രൂക്ഷമായ പശ്ചാത്തലത്തിലാണ് നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നീളുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ഇത് നേതൃത്വത്തിന് തലവേദനയായതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ…

Read More

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതായി മകൾ 

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മകളും നടിയുമായ അർഥന. വിജയകുമാർ വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ സഹിതം ഇൻസ്റ്റോൾ ചെയ്ത പോസ്റ്റിലൂടെയാണ് അർഥന ഇക്കാര്യം അറിയിച്ചത്. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് പോസ്റ്റിടുന്നതെന്നും നടി പറഞ്ഞു. നടൻ വിജയകുമാറും തന്റെ അമ്മയും നിയമപരമായി വിവാഹമോചനം നേടിയവരാണെന്ന് അർഥന പറഞ്ഞു. അമ്മയ്ക്കും സഹോദരിക്കും 85 വയസുള്ള അമ്മൂമ്മയ്ക്കുമൊപ്പം മാതൃവീട്ടിലാണ് താമസിക്കുന്നത്. വീട്ടിൽ ഇതിനുമുമ്പും അതിക്രമിച്ച് കയറിയതിന് വിജയകുമാറിനെതിരെ കേസ് നൽകിയിട്ടുണ്ടെന്ന് അർഥന ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ…

Read More

അഭിനയത്തിന് ബ്രേക്ക് ഇട്ട് നടൻ വിജയ് ; രാഷ്ട്രീയ പ്രവേശനമെന്ന് സൂചന 

ചെന്നൈ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി തമിഴകത്ത് പ്രചരണം. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് ദളപതി വിജയ് ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ട്. 2024 ദീപാവലി റിലീസ് ആയാണ് വെങ്കട്ട് പ്രഭു ചിത്രം പുറത്തിറങ്ങുക. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. പുതിയ വാർത്തകളോട്…

Read More

അവിഹിതം എതിർത്ത ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി 

ബെംഗളൂരു: പ്രണയബന്ധത്തെ എതിർത്തതിന് റസ്റ്റോറന്റ് ഉടമയെ ഭാര്യയും കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. സംഭവത്തിൽ രഞ്ജിത (23), കാമുകൻ ഗണേഷ് (26), സുഹൃത്തുക്കളായ ശിവാനന്ദ, ശരത്, ദീപക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്നസാന്ദ്ര, ആർആർ നഗർ, ബനശങ്കരിയുടെ താമസക്കാരാണ് ഇവർ.  ചന്നപട്ടണ സ്വദേശിയായ അരുൺകുമാർ (34) ആണ് കൊല്ലപ്പെട്ടത്. 29ന് സൗത്ത് ബെംഗളൂരുവിലെ നൈസ് റോഡിന് സമീപമുള്ള ഗാട്ടിഗെരപാല്യയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ട വഴിയാത്രക്കാരൻ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. തലഘട്ടപുര പോലീസ് കൊലപാതകത്തിന് കേസെടുത്ത് 30-ന്…

Read More
Click Here to Follow Us