നേഴ്സിംഗ് പഠനത്തിന്റെ പേരിൽ വിദ്യാർത്ഥികളെ കബളിപ്പിക്കുന്നത് അന്വേഷിക്കാൻ നിർദേശം

തിരുവനന്തപുരം : കർണാടകയിലെ നേഴ്സിംഗ് പഠനത്തിന്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷന്റെ ഉത്തരവ്.

സംസ്ഥാന പോലീസ് മേധാവിക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജൂനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചതോടെയാണ് നഴ്സിങ് പഠനത്തിന് താൽപ്പര്യം വർധിച്ചത്.

1100 ഓളം നേഴ്സിംഗ് കോളേജുകൾ ബംഗളുരുവിലുണ്ട്.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

ബംഗളുരുവിലെ കോളേജുകളിൽ വിദ്യാർത്ഥികളെ എത്തിക്കാൻ ഏജൻറുമാരുണ്ട്.

സാധാരണ കേരളത്തിലെ കുടുംബങ്ങളിലെ കുട്ടികളാണ് കബളിപ്പിക്കപ്പെടുന്നത്.

ഒരു വർഷം 3 ലക്ഷത്തിലേറെ ഫീസ് നൽകണം. എന്നാൽ സർക്കാർ അനുവദിച്ച ഫീസ് 65000 രൂപ മാത്രമാണ്.

കോളേജിൽ നേരിട്ട് എത്തിയാൽ പ്രവേശനം ലഭിക്കില്ല. ഏജൻറുമാർ വഴി പോകണം.

കേരളത്തിൽ സീറ്റുകളുടെ ദൗർലഭ്യമാണ് വിദ്യാർത്ഥികളെ കർണാടകത്തിലെത്തിക്കുന്നത്.

പതിനായിരക്കണക്കിന് കുട്ടികൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നുണ്ട്. പ്രമുഖ കോളേജുകളുടെ വ്യാജ അഡ്മിഷൻ ലറ്ററും നൽകും.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

അംഗീകാരമില്ലാത്ത കോളേജുകളിൽ കൊണ്ടിരുത്തി കബളിപ്പിക്കുന്നതും പതിവാണ്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts