നഗരത്തില്‍ നിന്നുളള ലഹരിക്കടത്തിന്റെ ഇടനിലക്കാരില്‍ ഭൂരിഭാഗവും മലയാളി വിദ്യാർത്ഥികള്‍

കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രാസലഹരിയെത്തിക്കുന്നതിനു പിന്നില്‍ പ്രധാനികള്‍ ആഫ്രിക്കക്കാർ.നെെജീരിയ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ലഹരിക്കടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.

കഴിഞ്ഞ മാസം കോഴിക്കോട്ടെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വിവരം ലഭിച്ചത്.ലഹരിക്കടത്തിന്റെ ഇടനിലക്കാരില്‍ ഭൂരിഭാഗവും മലയാളി വിദ്യാർത്ഥികളാണ്. ആസൂത്രണം, വില്‍പ്പന, കടത്ത് തുടങ്ങി പല തലങ്ങളിലായാണ് ആഫ്രിക്കക്കാരുടെ പ്രവർത്തനം.

കഴിഞ്ഞ മാസം പഞ്ചാബ് പഗ്വാര ലവ്ലി പ്രൊഫഷണല്‍ സർവകലാശാലയിലെ ബി ടെക് വിദ്യാർത്ഥി കലഞ്ചന ഡേവിഡ് എന്റമി (22), ബി.ബി.എ വിദ്യാർത്ഥിനി മയോങ്ക അറ്റ്ക ഹരുണ (22) എന്നിവരെ പഞ്ചാബില്‍ നിന്ന് കുന്ദമംഗലം പൊലീസ് പിടികൂടിയിരുന്നു.

  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത

രണ്ടു പേരുടെ അക്കൗണ്ടുകളിലായി അഞ്ച് മാസത്തിനിടെ 1.3 കോടി രൂപ എത്തിയിരുന്നു.ബംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്നത് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ നെെജീരിയക്കാരും മറ്റുമാണ്.

ബംഗളൂരുവിലും ഡല്‍ഹിയിലും ഇവർ താമസിക്കുന്ന കോളനികളുണ്ട്. ഫുട്ബാള്‍ ടീമുകളില്‍ കളിക്കാനും പഠിക്കാനുമായി എത്തുന്നവർ തിരികെ പോകാറില്ലെന്ന് പൊലീസ് പറയുന്നു.

ബംഗളൂരുവില്‍ പഠിക്കാൻ പോകുന്ന മലയാളി വിദ്യാർത്ഥികളില്‍ പലരും പെട്ടെന്ന് പണമുണ്ടാക്കാൻ ലഹരിക്കടത്തില്‍ ഏർപ്പെടുന്നു. ഇടനിലക്കാരായും പ്രവർത്തിക്കുന്നു. പഠനം ഉപേക്ഷിച്ചും ചിലർ ലഹരിയിടപാട് നടത്തുന്നുണ്ട്.

  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്

എൻജിനിയറിംഗ് വിദ്യാർത്ഥികള്‍ അടക്കമുള്ള യുവതീയുവാക്കള്‍ കാരിയർമാരാണ്. ഇവരില്‍ ലഹരി ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍
[masterslider id="10"]

Related posts

Click Here to Follow Us