ബെംഗളുരു: മറ്റൊരു വേനൽ കൂടി വന്നതോടെ കർണാടകയിൽ വീണ്ടും ജലക്ഷാമം. തലസ്ഥാന നഗരിയായ ബെംഗളൂരുവിൽ തുടങ്ങി, പരമ്പരാഗതമായി വരണ്ടുകിടക്കുന്ന ഹൈദരാബാദ്-കർണാടക മേഖലയുടെ വടക്കുപടിഞ്ഞാറൻ ഭാഗം വരെ, സംസ്ഥാനത്തുടനീളം ജലക്ഷാമം ഭീതിജനകമാണ്.
വേനൽ കടുത്തതോടെ നഗരത്തിൽ വില്പനയ്ക്ക് ലഭ്യമായ ടാങ്കർ വെള്ളത്തിന് തീവില. 6000 ലിറ്ററിന്റെ ഒരു ടാങ്കിന് സാധാരണ 500 – 700 രൂപ മാത്രമുണ്ടായിരുന്നതാണ് ഇപ്പോൾ 1000 രൂപയിലധികമായത്. ബെംഗളൂരു ജല അതോറിറ്റിയുടെ കാവേരി ജലം ഇനിയുമെത്താത്ത മേഖലകളിൽ വില 1500 രൂപയ്ക്ക് മുകളിലാണ് വില.
ബെംഗളുരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ ഗ്രാമാങ്ങളിലും മറ്റും ശുദ്ധജലം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ഐ.ടി.മേഖലയായ ഇലക്ട്രോണിക് സിറ്റിയിലും സ്ഥിതി വ്യത്യസ്തമല്ല. ജല ക്ഷാമം മുതലെടുക്കുകയാണ് ടാങ്കർ ഉടമകൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.