യുവേഫ ചാമ്പ്യന്‍സ് ലീഗ്; ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ കാണാതെ പിഎസ്ജി പുറത്ത്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ കാണാതെ പിഎസ്ജി പുറത്ത്. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ മ്യുണികിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് പിഎസ്ജി ലീഗില്‍ നിന്ന് പുറത്തായത്. ക്വാര്‍ട്ടര്‍ ഉറപ്പാക്കണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന ലയണല്‍ മെസിയും എംബാപ്പെയുമടങ്ങുന്ന പിഎസ്ജി മുന്നേറ്റത്തിന് ബയേണ്‍ പ്രതിരോധം കടക്കാനായില്ല.

25ആം മിനിറ്റില്‍ മെസിയുടെ മുന്നേറ്റമുണ്ടായെങ്കിലും ഫലം കണ്ടില്ല. ബയേണ്‍ നിരയാകട്ടെ ആക്രമിച്ച് കളിച്ചു. രണ്ടാം പകുതിയില്‍ ബയേണിന്റെ മുന്നേറ്റമായിരുന്നു. 52ആം മിനിറ്റില്‍ ചൗപ്പോ മോട്ടിങ് വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 61ആം മിനിറ്റില്‍ പിഎസ്ജി പ്രതിരോധത്തെ കീഴ്‌പ്പെടുത്തി ബയേണ്‍ ആദ്യ ലീഡ് നേടി. ഗൊരെട്‌സ്‌ക- മുള്ളര്‍- ചൗപ്പോ മോട്ടിങ് കൂട്ടുകെട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

തുടര്‍ന്നങ്ങോട്ട് തിരിച്ചടിക്കാനുള്ള പിഎസ്ജിയുടെ നിരന്തര ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. 89ആം മിനിറ്റില്‍ സെര്‍ജ് ഗ്‌നാബ്രിയിലൂടെയാണ് ബയേണ്‍ രണ്ടാം ഗോള്‍ നേടിയത്. അധിക സമയത്ത് സാദിയോ മാനേ വല കുലുക്കിയെങ്കിലും ബയേണിന് ആഘോഷിക്കാനായില്ല. മാനെയുടെ കുതിപ്പിന് ലൈന്‍ റഫറി ഓഫ്‌സൈഡ് വിളിച്ചു. ഇരു പാദങ്ങളിലുമായി ബയേണ്‍് എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയ തിളക്കത്തോടെയാണ് ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts