സംസ്ഥാനത്ത് കിട്ടാക്കനിയായി കുടിവെള്ളം; ജലക്ഷാമം മുതലെടുത്ത് ടാങ്കർ ഉടമകൾ

ബെംഗളുരു: മറ്റൊരു വേനൽ കൂടി വന്നതോടെ കർണാടകയിൽ വീണ്ടും ജലക്ഷാമം. തലസ്ഥാന നഗരിയായ ബെംഗളൂരുവിൽ തുടങ്ങി, പരമ്പരാഗതമായി വരണ്ടുകിടക്കുന്ന ഹൈദരാബാദ്-കർണാടക മേഖലയുടെ വടക്കുപടിഞ്ഞാറൻ ഭാഗം വരെ, സംസ്ഥാനത്തുടനീളം ജലക്ഷാമം ഭീതിജനകമാണ്. വേനൽ കടുത്തതോടെ നഗരത്തിൽ വില്പനയ്ക്ക് ലഭ്യമായ ടാങ്കർ വെള്ളത്തിന് തീവില. 6000 ലിറ്ററിന്റെ ഒരു ടാങ്കിന് സാധാരണ 500 – 700 രൂപ മാത്രമുണ്ടായിരുന്നതാണ് ഇപ്പോൾ 1000 രൂപയിലധികമായത്. ബെംഗളൂരു ജല അതോറിറ്റിയുടെ കാവേരി ജലം ഇനിയുമെത്താത്ത മേഖലകളിൽ വില 1500 രൂപയ്ക്ക് മുകളിലാണ് വില. ബെംഗളുരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ ഗ്രാമാങ്ങളിലും മറ്റും ശുദ്ധജലം കിട്ടാക്കനിയായി…

Read More
Click Here to Follow Us