കുറഞ്ഞ അത്രയും ഒറ്റയടിക്ക് കൂടി ഇന്നത്തെ നിർക്ക് അറിയാൻ വായിക്കാം

jewellery

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ അപ്രതീക്ഷിത കുതിപ്പ്. ഇന്നലെ രാവിലെ കുത്തനെ കുറഞ്ഞ സ്വര്‍ണ വില ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയുമായി തിരിച്ചുകയറി.

29 -ാം തിയതി വൈകീട്ട് 89760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

എന്നാല്‍ ഇന്നലെ രാവിലെ ഇത് 88360 രൂപയായി കുറഞ്ഞു. ഒറ്റയടിക്ക് 1400 രൂപയാണ് പവന്‍ വിലയില്‍ കുറഞ്ഞത്.

ഇതോടെ സ്വര്‍ണം താഴേക്ക് വീഴും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

97000 രൂപയില്‍ എത്തിയ പവന്‍ വിലയാണ് ഈ 10000 രൂപയോളം കുറഞ്ഞത് 88000 ത്തിലേക്ക് എത്തിയത്.എന്നാല്‍ ഇന്നലെ ഉച്ചയോടെ തന്നെ സ്ഥിതി മാറി.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

ഇന്ന് രാവിലേയും വില ഉയരാനുള്ള ട്രെന്‍ഡ് സ്വര്‍ണം നിലനിര്‍ത്തിയപ്പോള്‍ വില തിരികെ എത്തി. സംസ്ഥാനത്തെ ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം.

വില വീണ്ടും 90,000ത്തിലേക്ക് അടുക്കുകയാണ്. 89,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്.

11,245 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.ഇന്നലെ രാവിലെ 88360 രൂപയായിരുന്ന പവന്‍ വില വൈകീട്ട് 89080 രൂപ ആയി വര്‍ധിച്ചു.

ഇന്ന് രാവിലെ ഇത് വീണ്ടും കൂടി 89960 രൂപയില്‍ എത്തി. ഇന്നലെ വൈകീട്ട് 720 രൂപയും ഇന്ന് 880 രൂപയും ആണ് പവന് കൂടിയത്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

അതായത് 24 മണിക്കൂറിനുള്ളില്‍ 1600 രൂപയാണ് പവന്‍ സ്വര്‍ണത്തിന് കൂടിയത്. ഇതോടെ 90000 ത്തില് നിന്ന് താഴേക്ക് വീണ പവന്‍ വില വീണ്ടും തിരികെ കയറുകയാണ് എന്നാണ് സൂചന.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts