ബെംഗളൂരു : വിനോദയാത്രയ്ക്കിടെ മാര്‍ക്കോനഹള്ളി ഡാമില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെള്ളത്തില്‍ പെട്ടു. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനുശേഷം മറ്റുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. പ്രത്യേകിച്ച് രണ്ട് സ്ത്രീകള്‍ക്കും രണ്ട് കുട്ടികള്‍ക്കും തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. 15 പേരാണ് വിനോദയാത്രയ്ക്കായി തുമകുരു ഡാമിലെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അശോക് കെവി പറഞ്ഞു. വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോള്‍ ഏഴ് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപകടം നടന്നയുടനെ പൊലീസും ഫയര്‍ വകുപ്പും ചേര്‍ന്ന്…
Read MoreDay: 8 October 2025
ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്നു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്ന് യുവതിക്ക് ദാരുണാന്ത്യം. മുട്ടയ്ക്കാട് സ്വദേശിയായ സലിലകുമാരി (50) ആണ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗ്യാസ് ലീക്ക് ആയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read Moreബെംഗളൂരു – കണ്ണൂർ സെക്ടറിൽ 3 പ്രതിദിന സർവീസ് ഈ മാസം 26 മുതൽ വിശദാംശങ്ങൾ
ബെംഗളൂരു: വിന്റർ ഷെഡ്യൂളിൽ കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന സർവീസ് ആരംഭിക്കും. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും കണ്ണൂർ–ബെംഗളൂരു റൂട്ടിൽ ഈ മാസം 26 മുതൽ പ്രതിദിന സർവീസ് നടത്തും. ഇൻഡിഗോയ്ക്ക് എല്ലാ ദിവസവും 2 സർവീസ് വീതവും എയർ ഇന്ത്യ എക്സ്പ്രസ് ഒരു സർവീസുമാണ് ഉണ്ടായിരിക്കുക. രാവിലെ 6.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 7.30ന് കണ്ണൂരിൽ എത്തുന്ന തരത്തിലും തിരിച്ച് രാവിലെ 8ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9ന് ബെംഗളൂരുവിൽ എത്തുന്ന തരത്തിലുമാണ് ഇൻഡിഗോയുടെ ഒരു സർവീസ്. രണ്ടാമത്തെ സർവീസ് ഉച്ചയ്ക്ക് 12.50ന്…
Read Moreബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; എറണാകുളം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവീസ് അനുവദിച്ചതായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ‘എറണാകുളത്തുനിന്നു തൃശൂര്‍, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി’ എന്ന് അറിയിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ വിവരം പങ്കുവെച്ചു. അതേസമയം റേയില്‍വേയുടെ ഭാഗത്ത് നിന്നോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് ഇങ്ങനെ നന്ദി മോദി! എറണാകുളത്ത് നിന്നും തൃശൂര്‍, പാലക്കാട് വഴി ബെംഗലൂരുവിലേക്ക് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി. ഐടി മേഖലയിലടക്കം…
Read Moreജയിലിലെത്തി കോൺഗ്രസ് നേതാക്കളെ കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ
കൊല്ലം: കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളെ സന്ദർശിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ജയിലിൽ കഴിയുന്ന സന്ദീപ് വാര്യരെയും പ്രവർത്തകരെയും കാണാനാണ് രാഹുൽ എത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ അടക്കമുള്ളവർ ജയിലിന് മുന്നിലെത്തി രാഹുലിനെ സ്വീകരിച്ചു. പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തിൽ പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ പതിനേഴ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സന്ദീപ് വാര്യര്‍ ആണ് കേസില്‍ ഒന്നാം പ്രതി.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപിച്ചു
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ആക്രമിച്ചത്. പ്രതിയെ പൊലീസ് പിടികൂടി. ഡോക്ടർ വിപിനാണ് വെട്ടേറ്റത്. ഡോക്ടറുടെ തലയ്ക്കാണ് വേട്ടേറ്റിരിക്കുന്നത്. ആയുധമായെത്തി ആസൂത്രിതമായാണ് ആക്രമണം നടത്തിയത്. കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടറെയല്ല പ്രതി ആക്രമിച്ചത്. കാര്യമായ രീതിയിൽ പരുക്കുണ്ടെന്നാണ് വിവരം. വടിവാളുമായാണ് ആക്രമിക്കാൻ എത്തിയത്. ഡോക്ടറെ താലൂക്ക് ആശുപത്രിയിൽ തന്നെയാണ് ആദ്യം പ്രവേശിപ്പിച്ചത്. കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് ഡോക്ടറെ മാറ്റി. പെൺകുട്ടി…
Read Moreഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന് അറിയില്ല; കന്നഡ വിലക്കിനെക്കുറിച്ച് രശ്മിക മന്ദാന
ബെംഗളൂരു : സാൻഡൽവുഡ് ഇൻഡസ്ട്രിയിലാണ് രശ്മിക മദന്ന തന്റെ കരിയർ ആരംഭിച്ചത്. എന്നിരുന്നാലും, കന്നഡ സിനിമകളിൽ നിന്ന് വിലക്കിയതായി സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. തന്നെക്കുറിച്ച് ആളുകൾ കരുതുന്ന പലതും സത്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് നടി അടുത്തിടെ പറഞ്ഞു. തന്റെ വരാനിരിക്കുന്ന ബോളിവുഡ് പ്രോജക്റ്റ് ‘തമ്മ’യുടെ പ്രൊമോട്ട് ചെയ്യുന്നതിനിടെ ഗുഡ് ന്യൂസ് കന്നഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മറുപടി പറഞ്ഞത്. പൊതുജന ധാരണയും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് രശ്മിക മന്ദാന തുടർന്നു സംസാരിച്ചു, എല്ലാം ഓൺലൈനിൽ പങ്കിടാൻ കഴിയില്ല അല്ലെങ്കിൽ പങ്കിടാൻ പാടില്ല.…
Read Moreഭാര്യയുടെ പീഡനം ആരോപിച്ച് ഫേസ്ബുക്ക് ലൈവിൽ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു : ഭാര്യയുടെ പീഡനത്തിൽ മടുത്ത ബെംഗളൂരുവിലെ ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യ കേസ് തെളിയിക്കപ്പെടുന്നതിന് മുമ്പ്, ഭാര്യ തന്നെ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ ലൈവ് ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു . ആത്മഹത്യയ്ക്ക് ശ്രമിച്ച സൽമാൻ പാഷയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. നാല് വർഷം മുമ്പാണ് സൽമാൻ പാഷ സയ്യിദ് നികാത് ഫർദോസിനെ വിവാഹം കഴിച്ചത്. വിവാഹശേഷം രണ്ട് വർഷം അവർ സന്തോഷത്തോടെ ജീവിച്ചു. ഭാര്യ രണ്ടാമത്തെ കുട്ടിയെ ഗർഭിണിയായപ്പോൾ സൽമാന് കുവൈത്തിൽ ഹൈഡ്രോളിക് മെക്കാനിക്കായി ജോലി ലഭിച്ചു. അങ്ങനെ, വിദേശത്തേക്ക് പോയ…
Read Moreകോളേജ് ഹെഡ് വിദ്യാർത്ഥിനിയെ വീട്ടിലേക്ക് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചു; എച്ച്ഒഡിക്കെതിരെ കേസ്
ബെംഗളൂരു : വിദ്യാർഥിനിയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമംനടത്താൻ ശ്രമിച്ച സ്വകാര്യകോളേജ് അധ്യാപകന്റെപേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ പ്രമുഖകോളേജിലെ എച്ച്ഒഡിയായ സഞ്ജീവ്കുമാർ മണ്ഡലിന്റെ പേരിലാണ് നടപടി. കോളേജിൽ ബിസിഎയ്ക്ക് പഠിക്കുന്ന വിദ്യാർഥിനി നൽകിയ പരാതിയിലാണ് തിലക് നഗർ പോലീസ് കേസെടുത്തത്. ഒക്ടോബർ രണ്ടിനാണ് വിദ്യാർഥിനിക്കുനേരേ അതിക്രമമുണ്ടായത്. കുടുംബത്തോടൊപ്പം ഉച്ചഭക്ഷണംകഴിക്കാനെന്നുപറഞ്ഞ് സഞ്ജീവ്കുമാർ വിദ്യാർഥിനിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തിയപ്പോൾ ഇയാൾമാത്രമേയുണ്ടായിരുന്നുള്ളൂ. തുടർന്ന് പെൺകുട്ടിക്ക് ക്ലാസിൽ ഹാജർകുറവുണ്ടെന്നും അത് പരിഹരിക്കാമെന്നും പരീക്ഷയ്ക്ക് മുഴുവൻ മാർക്കും വാങ്ങാൻ സഹായിക്കാമെന്നും പറഞ്ഞ് ഇയാൾ അതിക്രമത്തിന് മുതിരുകയായിരുന്നു. രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം…
Read Moreദീപാവലിക്ക് മുന്നോടിയായി പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സംസ്ഥാനസർക്കാർ; മാർഗ രേഖകൾ ഇങ്ങനെ
ബെംഗളൂരു : ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ. ഈ മാസം 20-നാണ് ഇത്തവണത്തെ ദീപാവലി ആഘോഷം. ഇതിന് ദിവസങ്ങൾക്ക് മുൻപേ പടക്കം പൊട്ടിക്കൽ വ്യാപകമാകും. ഇതിൽ അപകടങ്ങൾ കുറയ്ക്കാനും പരിസ്ഥിതിക്ക് ദോഷകരമാകുന്നത് ഒഴിവാക്കാനുമാണ് സർക്കാർനടപടി. പരിസ്ഥിതിക്ക് അനുയോജ്യമായ ഹരിത പടക്കങ്ങൾ മാത്രമേ പടക്കക്കടകളിൽനിന്നും ആഘോഷ ദിവസങ്ങളിൽ വിൽക്കാൻ അനുവദിക്കൂവെന്ന് വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖാൻഡ്രെ പറഞ്ഞു. ഇക്കാര്യം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. അപകടകരമായ ലോഹങ്ങൾ ഉൾക്കൊള്ളുന്ന പടക്കങ്ങൾ വിൽക്കില്ലെന്ന് പടക്കക്കടകളുടെ നടത്തിപ്പുകാരിൽനിന്ന്…
Read More