അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപിച്ചു

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ആക്രമിച്ചത്. പ്രതിയെ പൊലീസ് പിടികൂടി. ഡോക്ടർ വിപിനാണ് വെട്ടേറ്റത്. ഡോക്ടറുടെ തലയ്ക്കാണ് വേട്ടേറ്റിരിക്കുന്നത്.

ആയുധമായെത്തി ആസൂത്രിതമായാണ് ആക്രമണം നടത്തിയത്. കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടറെയല്ല പ്രതി ആക്രമിച്ചത്. കാര്യമായ രീതിയിൽ പരുക്കുണ്ടെന്നാണ് വിവരം. വടിവാളുമായാണ് ആക്രമിക്കാൻ എത്തിയത്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ഡോക്ടറെ താലൂക്ക് ആശുപത്രിയിൽ തന്നെയാണ് ആദ്യം പ്രവേശിപ്പിച്ചത്. കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് ഡോക്ടറെ മാറ്റി. പെൺകുട്ടി മരിക്കാനിടയായതിനെ തുടർന്നുണ്ടായ പ്രതികാരത്തിലാണ് സനൂപ് ഡോക്ടറെ ആക്രമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts