ബെംഗളൂരു – കണ്ണൂർ സെക്ടറിൽ 3 പ്രതിദിന സർവീസ് ഈ മാസം 26 മുതൽ വിശദാംശങ്ങൾ

ബെംഗളൂരു: വിന്റർ ഷെഡ്യൂളിൽ കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന സർവീസ് ആരംഭിക്കും. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും കണ്ണൂർ–ബെംഗളൂരു റൂട്ടിൽ ഈ മാസം 26 മുതൽ പ്രതിദിന സർവീസ് നടത്തും.

ഇൻഡിഗോയ്ക്ക് എല്ലാ ദിവസവും 2 സർവീസ് വീതവും എയർ ഇന്ത്യ എക്സ്പ്രസ് ഒരു സർവീസുമാണ് ഉണ്ടായിരിക്കുക.

രാവിലെ 6.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 7.30ന് കണ്ണൂരിൽ എത്തുന്ന തരത്തിലും തിരിച്ച് രാവിലെ 8ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9ന് ബെംഗളൂരുവിൽ എത്തുന്ന തരത്തിലുമാണ് ഇൻഡിഗോയുടെ ഒരു സർവീസ്.

  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ

രണ്ടാമത്തെ സർവീസ് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 2.15ന് ബെംഗളൂരുവിൽ എത്തും. തിരിച്ച് രാത്രി 7ന് പുറപ്പെട്ട് 8.20ന് കണ്ണൂരിൽ എത്തും.

കണ്ണൂരിൽ നിന്ന് ബെംഗളൂരു വഴി മറ്റ് ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും രാജ്യാന്തര റൂട്ടുകളിലേക്കും കണക്‌ഷൻ സർവീസ് നടത്തുന്നതിനാണ് ഇത്തരത്തിൽ സമയം ക്രമീകരിച്ചിരിക്കുന്നത്.

രാത്രി 10.35ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 11.45ന് ബെംഗളൂരുവിൽ എത്തി തിരിച്ച് രാത്രി 8.55ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 10ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് എയർഇന്ത്യ എക്സ്പ്രസിന്റെ സമയ ക്രമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്;
[masterslider id="10"]

Related posts

Click Here to Follow Us