പ്രതിരോധ കുത്തിവെയ്പ്പ്;15 കേന്ദ്രങ്ങളിലെ പരിശീലനവും വിജയം.

ബെംഗളൂരു: സംസ്ഥാനത്ത് 15 കേന്ദ്രങ്ങളിൽ ആണ് കോവിഡ് 19 പ്രതിരോധകുത്തിവയ്പ്പ് പരിശീലനം സംഘടിപ്പിച്ചത്.

ബൃഹദ് ബാംഗ്ലൂർ മഹാ നഗരപാലിക പരിധിയിൽ വരുന്ന മൂന്നിടങ്ങളിൽ ആണ് പരിശീലന കുത്തിവെപ്പ് നടത്തിയത്.

ഓരോ പരിശീലനകേന്ദ്രത്തിൽ ഉം 25 പേർക്ക് വീതം കുത്തിവെയ്പ്പ് നൽകാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

ആരോഗ്യപ്രവർത്തകരും അങ്കണവാടി ജീവനക്കാരുമാണ് പരിശീലനം കുത്തിവെപ്പിൽ പ്രതിരോധമരുന്ന് സ്വീകരിച്ചത്.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

പ്രാഥമിക പരിശോധനയിൽ കൂടുതൽ ശരീരോഷ്മാവ് ഉള്ളവരെ മരുന്ന് സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാക്കി. കുത്തിവെപ്പിന് ശേഷം അരമണിക്കൂർ നിരീക്ഷണവും കഴിഞ്ഞാണ് ഇവരെ മടക്കി അയച്ചത്.

ബെംഗളൂരുവിനു പുറമേ മൈസൂരു, ബെള ഗാവി, ശിവ മൊഗ്ഗ, കലബുറഗി എന്നിവിടങ്ങളിലും പരിശീലന കുത്തിവെപ്പ് കേന്ദ്രങ്ങളിൽ വിജയകരമായി കുത്തിവെപ്പുകൾ നടത്തിയെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts