കാണാതായ 506 കോവിഡ് രോഗികളെ കണ്ടെത്താൻ പോലീസ് അന്വേഷണം.

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ്-19 പരിശോധനാ ഫലത്തിൽ രോഗബാധിതരാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അതിൽ 506 പേരെ കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ അധികൃതർ പോലീസിനെ സഹായം തേടി.

പരിശോധനാ സമയത്ത് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണയായി വീണ്ടും ഇവരെ ബന്ധപ്പെടാറുള്ളത്.

എന്നാൽ പലരും തെറ്റായ വിവരങ്ങൾ നൽകിയതിനാലാണ് കണ്ടെത്താൻ കഴിയാതെ വന്നത്.

പോലീസ് സഹായത്തോടെ ഇതുവരെ കണ്ടെത്താൻ ആയവർ വീട്ടിൽ തന്നെ നേരിയ ആരോഗ്യപ്രശ്നങ്ങളോടെ കഴിയുന്നത് ആയിട്ടാണ് കണ്ടത്.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

പ്രാഥമിക വിവര ശേഖരണത്തിൽ വന്ന പാളിച്ചകളും മനപ്പൂർവമായി തെറ്റായ വിവരങ്ങൾ നൽകിയതും കാരണമായെന്ന് അധികൃതർ പറയുന്നു.

പുറമേ നിന്ന് വന്ന തൊഴിലാളികൾ പരിശോധനയ്ക്ക് ശേഷം നഗരം വിട്ടു പോയതും തെറ്റായ മേൽവിലാസം രേഖകളിൽ നൽകിയിരുന്നതുമാണ് പലരെയും കണ്ടെത്താൻ കഴിയാതെ വന്നതിനു കാരണം എന്ന് ആരോഗ്യവിഭാഗം സ്പെഷ്യൽ കമ്മീഷണർ രാജേന്ദ്രചോളൻ പറഞ്ഞു.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ വലിയ വേവലാതികൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
[masterslider id="10"]

Related posts