കാനറ ബാങ്ക് എടിഎം മെഷീൻ തകർത്ത് 23.5 ലക്ഷം കവർന്നു!!

 

ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലിനു സമീപമുളള കാനറ ബാങ്ക് എടിഎം മെഷീൻ തകർത്ത് 23.5 ലക്ഷം കവർന്നു. സുരക്ഷാജീവനക്കാരില്ലാതിരുന്ന എടിഎമ്മിൽ പിറ്റേദിവസം പണം നിറയ്ക്കാൻ ബാങ്ക് അധികൃതരെത്തിയപ്പോഴാണ് പണം നിക്ഷേപിക്കുന്ന മെഷീൻ തകർന്നതായി കണ്ടെത്തിയത്.

എടിഎമ്മിനുള്ളിൽ സിസിടിവി ക്യാമറയും അലാറം സംവിധാനവും ഇല്ലായിരുന്നുവെന്ന് പരപ്പന അഗ്രഹാര  പൊലീസ് പറഞ്ഞു. ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. എടിഎമ്മിനു സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ
  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us