ദീപാഞ്ജലി നഗർ മെട്രോ സ്‌റ്റേഷനിൽ ഇറങ്ങി മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്റിലേക്ക് നടന്നു പോകുന്നവർ ശ്രദ്ധിക്കുക…

 

ബെംഗളൂരു : ദീപാഞ്ജലി നഗർ മെട്രോ സ്റ്റേഷനെയും സാറ്റലൈറ്റ് ബസ് ടെർമിനലിനെയും ബന്ധിപ്പിക്കുന്ന റോഡിൽ രാത്രിയാത്ര ഭീതിജനകം.

കവർച്ചക്കാരുടെ വിളയാട്ടം വ്യാപകമായിരിക്കുകയാണ്.

മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലേക്ക് എളുപ്പത്തിൽ എത്താവുന്ന ഈറോഡ് കേന്ദ്രീകരിച്ച് സമീപകാലത്ത് കവർച്ച വ്യാപകമായിട്ടുണ്ട്.

കവർച്ചയ്ക്ക് ഇരയാകുന്നവർ പരാതി നൽകാൻ മടിക്കുന്നത് ഇത്തരം സംഘങ്ങൾക്ക് തുണയാകുന്നു.

മെട്രോ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള സാറ്റലൈറ്റ് സ്റ്റാൻഡിലേക്ക് രാത്രിസമയങ്ങളിൽ ഓട്ടോറിക്ഷക്കാർ 100 രൂപ മുതൽ 150 രൂപ വരെയാണ് ഈടാക്കുന്നത്.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

മെട്രോ സ്റ്റേഷനിൽ താഴെ വൺവേ റോഡായതിനാൽ മൈസൂരു ഭാഗത്തുനിന്ന് വരുന്ന ബസുകൾ മാത്രമേ ഇവിടെ നിർത്തുകയുള്ളൂ.

രാത്രി സമയത്ത് ബി എം ടി സി ബസ്സുകൾ കുറവാണ് എന്നതിനാൽ എളുപ്പത്തിൽ എത്താൻ ആളുകൾ ഈ ഇടറോഡിനെ ആശ്രയിക്കുകയാണ് പതിവ്.

പലപ്പോഴും ഇവിടെ പോലീസ് പട്രോളിംഗ് കാര്യമായി ഉണ്ടാകാറില്ല.

മെട്രോ സ്റ്റേഷനിൽ തന്നെ ഇട റോഡിലേക്കുള്ള സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത് എന്നാൽ ആദ്യമായി എത്തുന്നവർ പോലും ഈ റോഡിലൂടെയാണ് ബസ് ടെർമിനൽ എത്തുന്നത്.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

മെട്രോ സ്റ്റേഷനിൽ നിന്നും സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലേക്ക് രാത്രി നടന്നു പോകുന്നവർ സൂക്ഷിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
[masterslider id="10"]

Related posts