സിവിൽ ലിബർട്ടീസ് കളക്ടീവ് നടത്തുന്ന പൗരത്വ നിയമഭേദഗതി ബോധവൽക്കരണ സെമിനാർ നാളെ

 

ബെംഗളൂരു : “പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിന്റെ നാലാം വാരത്തിലേക്ക് നമ്മൾ കടക്കുകയാണ്. തികച്ചും അഭൂതപൂർവമായ ദേശവ്യാപകപ്രതിഷേധങ്ങളിലൂടെയാണ് പൊതുസമൂഹം ഈ നിയമത്തിലെ ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾക്കെതിരെ പ്രതികരിച്ചത്. പ്രതിപക്ഷപാർട്ടികൾ മാത്രമല്ല, ഭരണപക്ഷത്തുള്ള ചില കക്ഷികൾ പോലും പ്രതിഷേധങ്ങളുയർത്തി. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത സജീവസാനിധ്യം ഈ സമരങ്ങൾക്ക് വലിയ ജനശ്രദ്ധ നേടികൊടുത്തു. നമ്മുടെ ദേശീയതയുടെ അടിത്തറയ്ക്ക് വിള്ളലേൽപ്പിക്കാൻ പ്രാപ്തിയുള്ള വിപത്തിനെ തിരിച്ചറിഞ്ഞ് അവർ ജാതി-മത-വർഗ-ലിംഗ ഭേദമെന്യേ ഒറ്റക്കെട്ടായി തെരുവിലിറങ്ങി പൊരുതി.”

“സംഘടിതവും അപ്രതീക്ഷിതവുമായ ഈ പ്രതികരണങ്ങൾ നിയന്ത്രണവിധേയമാക്കാൻ ഭരണകക്ഷി താത്ക്കാലികമായെങ്കിലും ഒരു പടി പിന്നോട്ട് നീങ്ങിയിട്ടുണ്ട്. പക്ഷെ, ഈ നിയമത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളിൽനിന്ന് പിന്നോട്ടുപോകാൻ അവർ തയ്യാറാണ് എന്നതിന്റെ സൂചനകളൊന്നുമില്ല. അവരിനി ചെയ്യാൻ പോകുന്നത് ഈ നിയമത്തെ ന്യായീകരിക്കാനായുള്ള സർവ്വസന്നാഹങ്ങളോടും കൂടിയ പ്രചാരണ പരിപാടികളായിരിക്കും. NRC ഒരിക്കലും ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വഴി അതിന് ഏറെക്കുറെ തുടക്കവുമായിക്കഴിഞ്ഞു.”

“ഇനിയുള്ള ദിനങ്ങളിൽ കൂടുതൽ നുണകളുടെയും വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെയും അകമ്പടിയോടെ അവർ സൃഷ്ടിക്കാൻ പോകുന്ന പുകമറയ്‌ക്കെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കാൻ സിവിൽ ലിബെർട്ടീസ്‌ കളക്റ്റീവ് നടത്തുന്ന ചർച്ചകളുടെ ഭാഗമായി പ്രമുഖ ഭരണഘടനാനിയമവിദഗ്ദ്ധനായ അഡ്വ. അലോക് പ്രസന്നകുമാർ നമ്മോടു സംസാരിക്കുന്നു.” പരിപാടിയുടെ ഭാരവാഹികൾ അറിയിച്ചതാണ് ഇക്കാര്യം.

Date & Time: 2020 ജനുവരി 5, വൈകുന്നേരം 5:00 മണി
Venue : ജയ് ഭീം ഭവൻ, ബെംഗളൂരു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us