കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന്

ബെംഗളൂരു: കർണാടക സ്കൂൾ പരീക്ഷാ-മൂല്യനിർണ്ണയ ബോർഡ് നടത്തിയ എസ്എസ്എൽസി പരീക്ഷയുടെ ഫലം വ്യാഴാഴ്ച ഉച്ചയോടെ പ്രഖ്യാപിക്കും. സംസ്ഥാന സിലബസിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ എട്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://karresults.nic.in വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കും. കൂടാതെ കർണാടക വൺ (KarnatakaOne) ആപ്പ് വഴിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലൂടെയും ഫലം ലഭ്യമാകും. ഡിജിറ്റൽ മാർക്ക് ലിസ്റ്റുകൾ ഡിജിലോക്കറിൽ ഉടൻ തന്നെ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

മൂന്നാം ഭാഷാ പേപ്പറുകൾക്ക് ഗ്രേഡ് നൽകണോ മാർക്ക് നൽകണോ എന്ന കാര്യത്തിൽ നിലനിന്നിരുന്ന തർക്കത്തിന് ഇതോടെ പരിഹാരമായിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ വർഷം വിദ്യാർത്ഥികൾക്ക് ഗ്രേഡിന് പകരം മാർക്ക് തന്നെ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. കോടതി വിധിയെ മാനിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ താൽപ്പര്യം സംരക്ഷിക്കുന്ന രീതിയിലായിരിക്കും ഫലപ്രഖ്യാപനമെന്ന് മന്ത്രി വ്യക്തമാക്കി.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
[masterslider id="10"]

Related posts