“ശങ്ക”യുണ്ടെങ്കിൽ ഇനി ടെൻഷനടിക്കെണ്ട;നഗരത്തിൽ ശുചിമുറികൾ എവിടെയുണ്ടെന്ന് ഗൂഗിൾ മാപ്പ് പറയും.

  ബെംഗളൂരു: നഗരത്തിൽ യാത്ര ചെയ്യുമ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ശുചിമുറികൾ അന്വേഷിച്ചു ടെൻഷനടിക്കേണ്ട. ജനങ്ങൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ നഗരത്തിൽ 420 സ്ഥലങ്ങളിൽ ബിബിഎംപി ശുചിമുറികൾ സ്ഥാപിച്ചുകഴിഞ്ഞു. ഗൂഗിൾ മാപ്പിലെ സഹായത്തോടെ നഗരവാസികൾക്ക് തൊട്ടടുത്ത ശുചിമുറി കണ്ടെത്താനാകുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ അറിയിച്ചു. ഇതിനു പുറമേ നഗരത്തിലെ മെട്രോ സ്റ്റേഷനുകളും ബി എം ടി സി ഡിപ്പോകൾ കേന്ദ്രീകരിച്ചും ശുചിമുറികൾ പ്രവർത്തിക്കുന്നുണ്ട്.

Read More

സിവിൽ ലിബർട്ടീസ് കളക്ടീവ് നടത്തുന്ന പൗരത്വ നിയമഭേദഗതി ബോധവൽക്കരണ സെമിനാർ നാളെ

  ബെംഗളൂരു : “പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിന്റെ നാലാം വാരത്തിലേക്ക് നമ്മൾ കടക്കുകയാണ്. തികച്ചും അഭൂതപൂർവമായ ദേശവ്യാപകപ്രതിഷേധങ്ങളിലൂടെയാണ് പൊതുസമൂഹം ഈ നിയമത്തിലെ ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾക്കെതിരെ പ്രതികരിച്ചത്. പ്രതിപക്ഷപാർട്ടികൾ മാത്രമല്ല, ഭരണപക്ഷത്തുള്ള ചില കക്ഷികൾ പോലും പ്രതിഷേധങ്ങളുയർത്തി. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത സജീവസാനിധ്യം ഈ സമരങ്ങൾക്ക് വലിയ ജനശ്രദ്ധ നേടികൊടുത്തു. നമ്മുടെ ദേശീയതയുടെ അടിത്തറയ്ക്ക് വിള്ളലേൽപ്പിക്കാൻ പ്രാപ്തിയുള്ള വിപത്തിനെ തിരിച്ചറിഞ്ഞ് അവർ ജാതി-മത-വർഗ-ലിംഗ ഭേദമെന്യേ ഒറ്റക്കെട്ടായി തെരുവിലിറങ്ങി പൊരുതി.” “സംഘടിതവും അപ്രതീക്ഷിതവുമായ ഈ പ്രതികരണങ്ങൾ നിയന്ത്രണവിധേയമാക്കാൻ ഭരണകക്ഷി താത്ക്കാലികമായെങ്കിലും ഒരു…

Read More

ദീപാഞ്ജലി നഗർ മെട്രോ സ്‌റ്റേഷനിൽ ഇറങ്ങി മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്റിലേക്ക് നടന്നു പോകുന്നവർ ശ്രദ്ധിക്കുക…

  ബെംഗളൂരു : ദീപാഞ്ജലി നഗർ മെട്രോ സ്റ്റേഷനെയും സാറ്റലൈറ്റ് ബസ് ടെർമിനലിനെയും ബന്ധിപ്പിക്കുന്ന റോഡിൽ രാത്രിയാത്ര ഭീതിജനകം. കവർച്ചക്കാരുടെ വിളയാട്ടം വ്യാപകമായിരിക്കുകയാണ്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലേക്ക് എളുപ്പത്തിൽ എത്താവുന്ന ഈറോഡ് കേന്ദ്രീകരിച്ച് സമീപകാലത്ത് കവർച്ച വ്യാപകമായിട്ടുണ്ട്. കവർച്ചയ്ക്ക് ഇരയാകുന്നവർ പരാതി നൽകാൻ മടിക്കുന്നത് ഇത്തരം സംഘങ്ങൾക്ക് തുണയാകുന്നു. മെട്രോ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള സാറ്റലൈറ്റ് സ്റ്റാൻഡിലേക്ക് രാത്രിസമയങ്ങളിൽ ഓട്ടോറിക്ഷക്കാർ 100 രൂപ മുതൽ 150 രൂപ വരെയാണ് ഈടാക്കുന്നത്. മെട്രോ സ്റ്റേഷനിൽ താഴെ വൺവേ റോഡായതിനാൽ മൈസൂരു…

Read More

കാനറ ബാങ്ക് എടിഎം മെഷീൻ തകർത്ത് 23.5 ലക്ഷം കവർന്നു!!

  ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലിനു സമീപമുളള കാനറ ബാങ്ക് എടിഎം മെഷീൻ തകർത്ത് 23.5 ലക്ഷം കവർന്നു. സുരക്ഷാജീവനക്കാരില്ലാതിരുന്ന എടിഎമ്മിൽ പിറ്റേദിവസം പണം നിറയ്ക്കാൻ ബാങ്ക് അധികൃതരെത്തിയപ്പോഴാണ് പണം നിക്ഷേപിക്കുന്ന മെഷീൻ തകർന്നതായി കണ്ടെത്തിയത്. എടിഎമ്മിനുള്ളിൽ സിസിടിവി ക്യാമറയും അലാറം സംവിധാനവും ഇല്ലായിരുന്നുവെന്ന് പരപ്പന അഗ്രഹാര  പൊലീസ് പറഞ്ഞു. ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. എടിഎമ്മിനു സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

Read More

ജാഗ്രതൈ! പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നവർക്ക് പിടി വീഴും;വൻ തുക പിഴ നൽകേണ്ടിയും വരും.

  ബെംഗളൂരു : പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവർക്ക് മഹാനഗരസഭ ബിബിഎംപി പിഴചുമത്തി തുടങ്ങി. റോഡരികിലും മറ്റും ആയി മൂത്രമൊഴിക്കുന്നവരെ പിടികൂടി കൈയോടെ പിഴ ചുമത്തുന്നതിന് മാർഷലുകൾ ശക്തമായി രംഗത്തുണ്ട്. കേന്ദ്ര ധനമന്ത്രാലയം ബെംഗളൂരുവിനെ സമ്പൂർണ്ണ ശുചിമുറി നഗരമായി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊതുസ്ഥലത്തെ മലമൂത്ര വിസർജനം ഇതിൽ ഉൾപ്പെടുന്നില്ല. അതിനാലാണ് പൊതു സ്ഥലത്ത് തുപ്പുന്നവരേയും മൂത്രമൊഴിക്കുകയും ചെയ്യുന്നവരെെയും പിടികൂടാൻ. പരിശോധന ശക്തമാക്കിയത്

Read More

യോഗ പരിശീലന പരിപാടി നടത്തുന്നു.

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് അമൃതസഞ്ജീവനിയുടെ സഹകരണത്തോടെ യോഗ ക്ലാസ് നടത്തുന്നു. ജനുവരി 5 വൈകുന്നേരം 3 മണിക്ക് കെങ്കേരി സാറ്റലൈറ്റ് ടൌൺ ഹൊയ്സാല സിർക്കിളിനു സമീപമുള്ള ഭാനു വിദ്യ സമസ്തേ സ്കൂളിലാണ് ക്ലാസ്, എന്ന് സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അറിയിച്ചു. Mob:+91 9845185326, 9341240641

Read More

ഒരു തെരുവ് നിറയെ ചിത്രങ്ങളും ശിൽപ്പങ്ങളും;1500 സ്റ്റാളുകളുമായി”ചിത്രസന്തെ”നാളെ കുമാര കൃപ റോഡിൽ.

  ബെംഗളൂരു: ചിത്രകലയുടെയും ശിൽപ്പകലയുടേയും വൈവിധ്യങ്ങൾ കോർത്തിണക്കിയുള്ള ചിത്രസന്തേ (ചിത്രച്ചന്ത ) നാളെ കുമാര റോഡിൽ ആരംഭിക്കും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ നടക്കുന്ന സന്ധ്യയിൽ 1500 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ കർഷകർക്ക് ആദരവു ഒരുക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ചിത്രകലാ പരിഷത്ത് പ്രസിഡണ്ട് ശങ്കർ പറഞ്ഞു. http://bangalorevartha.in/archives/25682 രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാരായ കലാകാരന്മാർക്കും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. മികച്ച കലാകാരന് ചടങ്ങിൽ അമ്പതിനായിരം രൂപയുടെ അവാർഡ് നൽകും. മേള കാണാനെത്തുന്നവർക്ക് കുമാരക്യപ റോഡിൽ മൊബൈൽ…

Read More

കർണാടക ഓപ്പൺ സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നു

  ബെംഗളൂരു: കർണാടക ഓപ്പൺ സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നു. 2020-21 വർഷത്തിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കാനാണ് നീക്കം. പദ്ധതി ഈ മാസം യു.ജി.സി.ക്ക് സമർപ്പിക്കും. സർവകലാശാലയിൽ ഇ-കാമ്പസ് എന്ന സങ്കല്പത്തിലേക്കുള്ള മാറ്റമാണ് വരുന്നത്. ഇഷ്ടമുള്ള കോഴ്‌സുകൾ വീട്ടിലിരുന്നുപഠിക്കാൻ ഇത് സൗകര്യമൊരുക്കും. സർവകലാശാലയിലെ കോഴ്‌സുകളിൽ ഓൺലൈൻ പ്രവേശനം നേരത്തേ നടപ്പാക്കിയിരുന്നു. പുതുതായി 14 കോഴ്‌സുകൾ ആരംഭിക്കാനാണ് ആലോചന. ഇപ്പോൾ ബിരുദ ബിരുദാനന്തര ഡിപ്ലോമ തലങ്ങളിലുള്ള 31 കോഴ്‌സുകൾക്കുപുറമേയാണിത്. എൽഎൽ.എം., എം.എ. എജ്യുക്കേഷൻ, ബി.ബി.എ., ബി.സി.എ., ഡിപ്ലോമ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ…

Read More

പ്രധാനമന്ത്രിയോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ “പൊങ്കാല”

ബെംഗളൂരു:തമിഴ്‌നാട്ടിലും കേരളത്തിലുമെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ എതിർപ്പുന്നയിച്ച് ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിൽ ‘ഗോ ബാക്ക് മോദി’ എന്ന പേരിലും കേരളത്തിൽ ‘പോ മോനെ മോദി’ എന്ന പേരിലുമായിരുന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം. ഇപ്പോഴിതാ കർണാടകത്തിലും ആദ്യമായി മോദിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടക്കുകയാണ്. രണ്ടുദിവസത്തെ സന്ദർശനത്തിനായി മോദി സംസ്ഥാനത്തെത്തിയപ്പോഴായിരുന്നു ‘ഗോ ബാക്ക് മോദി’ പ്രചാരണം ആരംഭിച്ചത്. പൗരത്വനിയമ ഭേദഗതിയെയും പൗരത്വപ്പട്ടികയെയും എതിർക്കുന്നവരായിരുന്നു പ്രചാരണത്തിന് പിന്നിൽ. മോദി കർണാടകയിലെത്തിയതിന് പിന്നാലെ ട്വിറ്ററിൽ ‘ഗോ ബാക്ക് മോദി’ ഹാഷ്‌ടാഗ് പ്രത്യക്ഷപ്പെട്ടു. പൗരത്വനിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്ന ‘ഹം ഭാരത് കെ ലോഗ്’ എന്ന…

Read More

വേതനം മുടങ്ങുന്നു; നഗരത്തിൽ ആയിരക്കണക്കിന് ആശാ വർക്കർമാരുടെ വൻ പ്രതിഷേധറാലി!!

  ബെംഗളൂരു: നഗരത്തിൽ ആശാ വർക്കർമാരുടെ വൻ പ്രതിഷേധറാലി. സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് ഫ്രീഡം പാർക്കിലേക്ക് നടത്തിയ റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ആശാ വർക്കാർ പങ്കെടുത്തു. ആനന്ദ് റാവു സർക്കിൾ മേൽപ്പാലം വഴിയായിരുന്നു റാലി. മിനിമം വേതനം 12,000 രൂപയാക്കണമെന്നും മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഓണറേറിയം വിതരണംചെയ്യണമെന്നുമായിരുന്നു ജീവനക്കാരുടെ പ്രധാന ആവശ്യം. പലർക്കും 15 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ബെംഗളൂരുവിൽ രണ്ടുദിവസം സമരം നടത്തിയശേഷം ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ മറ്റ് ജില്ലകളിലും സമരം നടത്താനാണ് തീരുമാനമെന്ന് സംസ്ഥാന സംയുക്ത ആശാ വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടറി…

Read More
Click Here to Follow Us