കർണാടക ഓപ്പൺ സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നു

 

ബെംഗളൂരു: കർണാടക ഓപ്പൺ സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നു. 2020-21 വർഷത്തിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കാനാണ് നീക്കം. പദ്ധതി ഈ മാസം യു.ജി.സി.ക്ക് സമർപ്പിക്കും. സർവകലാശാലയിൽ ഇ-കാമ്പസ് എന്ന സങ്കല്പത്തിലേക്കുള്ള മാറ്റമാണ് വരുന്നത്.

ഇഷ്ടമുള്ള കോഴ്‌സുകൾ വീട്ടിലിരുന്നുപഠിക്കാൻ ഇത് സൗകര്യമൊരുക്കും. സർവകലാശാലയിലെ കോഴ്‌സുകളിൽ ഓൺലൈൻ പ്രവേശനം നേരത്തേ നടപ്പാക്കിയിരുന്നു. പുതുതായി 14 കോഴ്‌സുകൾ ആരംഭിക്കാനാണ് ആലോചന. ഇപ്പോൾ ബിരുദ ബിരുദാനന്തര ഡിപ്ലോമ തലങ്ങളിലുള്ള 31 കോഴ്‌സുകൾക്കുപുറമേയാണിത്.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

എൽഎൽ.എം., എം.എ. എജ്യുക്കേഷൻ, ബി.ബി.എ., ബി.സി.എ., ഡിപ്ലോമ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി, ബി.എസ്‌സി. ഇൻഫർമേഷൻ ടെക്‌നോളജി, എം.എസ്‌സി. ഇൻഫർമേഷൻ ടെക്‌നോളജി, എം.എസ്‌സി. ബോട്ടണി, പി.ജി. ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഇൻഷുറൻസ്, എം.എസ്‌സി. സുവോളജി, എം.എ. തെലുഗു, എക്‌സിക്യുട്ടീവ് എം.ബി.എ., എം.എസ്‌സി. ഫുഡ് സയൻസസ് ആൻഡ് ന്യൂട്രീഷ്യൻ എന്നിവയാണ് പുതിയ കോഴ്‌സുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts