പ്രധാനമന്ത്രിയോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ “പൊങ്കാല”

ബെംഗളൂരു:തമിഴ്‌നാട്ടിലും കേരളത്തിലുമെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ എതിർപ്പുന്നയിച്ച് ഒരുവിഭാഗം രംഗത്തെത്തിയിരുന്നു.

തമിഴ്‌നാട്ടിൽ ‘ഗോ ബാക്ക് മോദി’ എന്ന പേരിലും കേരളത്തിൽ ‘പോ മോനെ മോദി’ എന്ന പേരിലുമായിരുന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം. ഇപ്പോഴിതാ കർണാടകത്തിലും ആദ്യമായി മോദിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടക്കുകയാണ്.

രണ്ടുദിവസത്തെ സന്ദർശനത്തിനായി മോദി സംസ്ഥാനത്തെത്തിയപ്പോഴായിരുന്നു ‘ഗോ ബാക്ക് മോദി’ പ്രചാരണം ആരംഭിച്ചത്.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

പൗരത്വനിയമ ഭേദഗതിയെയും പൗരത്വപ്പട്ടികയെയും എതിർക്കുന്നവരായിരുന്നു പ്രചാരണത്തിന് പിന്നിൽ. മോദി കർണാടകയിലെത്തിയതിന് പിന്നാലെ ട്വിറ്ററിൽ ‘ഗോ ബാക്ക് മോദി’ ഹാഷ്‌ടാഗ് പ്രത്യക്ഷപ്പെട്ടു. പൗരത്വനിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്ന ‘ഹം ഭാരത് കെ ലോഗ്’ എന്ന സംഘടനയായിരുന്നു വ്യാഴാഴ്ച രാത്രി പ്രചാരണത്തിന് തുടക്കമിട്ടത്. വെള്ളിയാഴ്ച വൈകീട്ടുവരെ 66,000 തവണയാണ് ഹാഷ്‌ടാഗ് ഉപയോഗിക്കപ്പെട്ടത്. ‘ഗോ ബാക്ക് മോദി’ എന്നുള്ള പ്ലക്കാഡുകൾ കൈയിലേന്തി ടൗൺഹാളിനുമുന്നിൽ പ്രതിഷേധവും നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts