മാലിന്യ ശേഖരണവും സംസ്കരണവും താറുമാറാക്കുന്നത് കരാർ സംഘം: മുൻ മേയർ.

ബെംഗളൂരു: തിരഞ്ഞെടുക്കപ്പെട്ട നഗര പ്രതിനിധികളുടെയും കരാർ സംഘങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് നഗര മാലിന്യ ശേഖരണവും സംസ്കരണവും താറുമാറാക്കുന്നതെന്ന മുൻ മേയർ ജി പത്മാവതി.

ബൃഹദ് ബെംഗളൂരു മഹാ നഗരപാലിക കൗൺസിൽ നേതാവായ പത്മനാഭ റെഡ്ഡിയും ഈ അഭിപ്രായത്തോട് യോജിക്കുന്നു. 2016 ൽ തുടങ്ങിവച്ച ഖര മാലിന്യ ശേഖരണ-സംസ്കരണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാതെ വന്നത് തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റർമാരുടെയും കരാർ സംഘങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ട് ആണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

ഇതിനെ ശരിവയ്ക്കുന്ന അഭിപ്രായമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നഗരത്തിലെ 198 വാർഡുകളിൽ 38 ലും കരാറടിസ്ഥാനത്തിൽ മാലിന്യസംസ്കരണത്തിന് നടപടിയെടുത്തു എങ്കിലും ഇതുവരെയും കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പത്മനാഭ റെഡി അഭിപ്രായപ്പെട്ടു.

മുൻപ് ഉയർന്നുവന്നിരുന്നു ഇത്തരം ആരോപണങ്ങൾ ശരിയാണെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ കാലാവധി അവസാനിച്ചതിനാൽ ഇപ്പോൾ നടപടിക്രമങ്ങളുടെ ഭാഗം അല്ലാത്ത സ്ഥിതിക്ക് ഉദ്യോഗസ്ഥർ മേൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts