ഭക്ഷണം വിളമ്പുന്നത് നിർത്താൻ ഒരുങ്ങി ഇന്ദിരാ കാന്റീൻ 

നഗരത്തിൽ ഇന്ദിരാ കാന്റീനുകൾ പ്രവർത്തിപ്പിക്കാൻ 50 കോടി രൂപ മാത്രമാണ് ബിബിഎംപി അനുവദിച്ചത്. കാലങ്ങളായി ഈ കാന്റീനുകളുടെ പ്രവർത്തനങ്ങൾ മോശമാണെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. കോവിഡിന് ശേഷം, ഈ കാന്റീനുകളിലെ തിരക്കും ഗണ്യമായി കുറഞ്ഞു.

തിരക്ക് കുറഞ്ഞതിനാൽ 35 ഓളം ഇന്ദിരാ കാന്റീനുകളിലെ അത്താഴ വിതരണം ഉടൻ നിർത്തിയേക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 30 മുതൽ 35 വരെ കാന്റീനുകളിൽ അത്താഴത്തിനുള്ള തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും പല കാന്റീനുകളിലും 50 പ്ലേറ്റുകൾ പോലും വിൽക്കുന്നില്ലെന്നും കരാറുകാർ ചൂണ്ടിക്കാട്ടുന്നുവെന്ന് ഗിരിനാഥ് പറഞ്ഞു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ഇതുകൊണ്ടുതന്നെ കുറച്ച് ആളുകൾക്ക് വിതരണം ചെയ്യുന്നത് പ്രായോഗികമല്ലന്ന് ഈ കാന്റീനുകളിൽ ചിലത് നടത്തുന്ന ആദമ്യ ചേതനയുടെ പ്രതിനിധി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts