ബെംഗളൂരു: യാത്രക്കാർ വളരെ കുറഞ്ഞതിനാൽ കെ.എസ്.ആർ.ടി.സി ഇന്നലെ റദ്ദാക്കിയത് 818 സർവീസുകൾ.
ഇതുവരെയുണ്ടായ വരുമാന നഷ്ടം 5.3 കോടി രൂപ.
സംസ്ഥാനാന്തര റൂട്ടിലെ പ്രീമിയം സർവീസുകളാണ് ഏറ്റവും തിരിച്ചടി നേരിട്ടത്.
എസി ബസുകളിൽ ദിവസേന 22000-23000 ടിക്കറ്റുകളാണ് വിറ്റിരുന്നത്.
ഇതിപ്പോൾ 5500 ആയി കുറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി
ബസുകളെല്ലാം അടിക്കടി ശുചീകരിക്കുന്നുണ്ടെന്നും കർണാടക ആർടിസി അറിയിച്ചു.