തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി അമിത് ഷാ

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

മണിപ്പൂരിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അമിത് ഷായെന്നും റിപ്പോര്‍ട്ടുണ്ട്.

മണിപ്പൂരിലെ ഉന്നത അധികൃതരുമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം.

വ്യാഴാഴ്ചയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കിയതായി ഷാ അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. അയല്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, മിസോറാം മുഖ്യമന്ത്രിമാരുമായും അമിത് ഷാ വിഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

സംസ്ഥാനത്ത് പ്രബലമായ മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ പോരാട്ട ഭൂമിയാക്കി മാറ്റിയത്. മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി വേണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. മണിപ്പൂരിന്‍റെ 10 ശതമാനം മാത്രം താഴ് വാര പ്രദേശവും ബാക്കി 90 ശതമാനവും പര്‍വത മേഖലകളുമാണ്. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്നവരാണ് മെയ്തേയി വിഭാഗക്കാര്‍. ജനസംഖ്യയുടെ മൂന്നിലൊന്നും താഴ് വാരയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts