സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യം കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യം കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വ്യവസായിയായ ദൊഡ്ഡഗുബ്ബി സ്വദേശി തിപ്പെസ്വാമിയെയാണ് (35),  യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം യുവതിക്ക് ദൃശ്യങ്ങൾ മൊബൈലിൽ അയച്ചുകൊടുത്തിരുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തൽ.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

ഭീഷണി തുടർന്നപ്പോൾ നിവൃത്തിയില്ലാതെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതി തിപ്പെസ്വാമിയുമായി നാലുമാസമായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന് കാലിന് അസുഖമുള്ളതിനാൽ വീട് വാടകയ്‌ക്കെടുക്കാൻ സഹായിക്കണമെന്ന് യുവതി തിപ്പെസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് തിപ്പെസ്വാമി യുവതിയിൽനിന്ന് പണംവാങ്ങിയ ശേഷം സ്വന്തംവീട് വാടകയ്ക്ക് നൽകാമെന്ന് അറിയിച്ചു. വീട് കാണിക്കാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയ ശേഷം ജ്യൂസിൽ മായംകലർത്തി മയക്കി. തുടർന്ന് ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ജൂൺ 14-നായിരുന്നു സംഭവം. അമൃതഹള്ളി പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
[masterslider id="10"]

Related posts