കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശ്ശൂരിൽ

തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശ്ശൂരിലെത്തും. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്ന അമിത് ഷാ ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് തിരിക്കുക. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിൽ ബിജെപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കും. രണ്ട് മണിക്ക് ശക്തൻ തമ്പുരാൻ സമാധിയിൽ പുഷ്പാർച്ചനയാണ് അമിത് ഷായുടെ തൃശ്ശൂരിലെ ആദ്യ പരിപാടി. തുടര്‍ന്ന് മൂന്ന് മണിക്ക് ജോയ്സ് പാലസ് ഹോട്ടലില്‍ നടക്കുന്ന തൃശൂർ പാർലമെൻ്റ് മണ്ഡലം ബി ജെ പി ഭാരവാഹിയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. യോഗശേഷം വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടെ തെക്കേ ഗോപുരനടയിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. അര ലക്ഷം പേർ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളന ശേഷം അദ്ദേഹം നെടുമ്പാശ്ശേരിയിലെത്തി ദില്ലിക്ക് മടങ്ങും. അമിത്ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉച്ചയ്ക്ക് 12 മണി മുതൽ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
[masterslider id="10"]

Related posts