മുംബൈ സിറ്റി എഫ്‌സിയെ തോൽപ്പിച്ച് ഐഎസ്എൽ ആദ്യ ഫൈനലിസ്റ്റുകളായി ബെംഗളൂരു എഫ്‌സി

  ബെംഗളൂരു: ബെംഗളൂരു എഫ്‌സി ഫൈനലില്‍. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്ൽ) 2022-23 സെമിഫൈനലിൽ ബെംഗളൂരു എഫ്‌സി പെനാൽറ്റിയിൽ 9-8ന് മുംബൈ സിറ്റി എഫ്‌സിയെ തോൽപ്പിച്ചു. ഈ ജയം നാലു വർഷത്തിനിടെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് മുന്നേറാൻ ബെംഗളൂരു എഫ്‌സിയെ സഹായിച്ചു. ഒരു തവണ വിജയിക്കുകയും മറ്റൊരു തവണ ഫൈനലിൽ റണ്ണറപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തു. 0-1ന് പിന്നിലായി മത്സരത്തിനിറങ്ങിയ മുംബൈ സിറ്റി 22-ാം മിനിറ്റിൽ ശിവശക്തിയുടെ ക്രോസ് ജാവി ഹെർണാണ്ടസ് വലയിലെത്തിച്ചപ്പോൾ മറ്റൊരു ഗോൾ…

Read More

ബെംഗളൂരു എഫ് സി ഐ.എസ്.എൽ ഫൈനലിൽ!

ബെംഗളൂരു : ബെംഗളൂരു എഫ് സി ഐ.എസ്.എൽ ഫൈനലിൽ കടന്നു. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ആദ്യ 90 മിനിറ്റിൽ 2-1 ന് മുംബൈ എഫ് സി മുന്നിട്ടു നിന്നു എങ്കിലും, സെമി ഫൈനലിലെ ആദ്യ മൽസരത്തിലെ സ്കോർ പരിഗണിക്കുമ്പോൾ അഗ്രിഗേറ്റ് സ്കോർ 2-2 ആയി മാറി. തുടർന്ന് അടുത്ത 30 മിനിറ്റ് എക്സ്ട്രാ ടൈമിലും രണ്ടു ടീമുകളും ഗോൾ രഹിത സമനില പാലിച്ചതോടെ മൽസരം പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. 5-5 പെനാൾട്ടികൾ രണ്ട് ടീമുകൾക്കും നൽകിയെങ്കിലും രണ്ട് ടീമുകളും സമനിലയിൽ ആവുകയായിരുന്നു, തുടർന്ന്…

Read More

വീണ്ടും ഭാഷ പ്രശ്നം: ‘ഇത് എന്റെ നാടാണ്, ഞാന്‍ എന്തിന് ഹിന്ദിയില്‍ സംസാരിക്കണം?’; പ്രകോപിതനായ ഓട്ടോ ഡ്രൈവറിന്റെ വീഡിയോ വൈറൽ

ബെംഗളൂരു : നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട സ്ത്രീകളോട് തര്‍ക്കിക്കുന്ന വീഡിയോ പുറത്ത്. ട്വിറ്ററില്‍ ഇതിനകം വീഡിയോ 38,000 ആളുകള്‍ കണ്ടുകഴിഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്ത ഓട്ടോറിക്ഷാ ഡ്രൈവറെ പലരും അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍, എന്താണ് വാദപ്രതിവാദത്തിലേക്ക് നയിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. Why should I speak in Hindi? Bangalore Auto Driver pic.twitter.com/JFY85wYq51 — We Dravidians (@WeDravidians) March 11, 2023 ”ഇത് കര്‍ണാടകയാണ്, നിങ്ങള്‍ കന്നഡയില്‍ സംസാരിക്കണം” എന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ സ്ത്രീകളോട് പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.…

Read More

ലഖ്നൗവിലേക്ക് പുറപ്പെട്ട വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി

ബെംഗളൂരു : സാങ്കേതികത്തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ട എയർ ഏഷ്യവിമാനം ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാവിലെ 6.45-ന് പറന്നുയർന്ന ഐ5 2472 നമ്പർ വിമാനമാണ് 10 മിനിറ്റിനുള്ളിൽ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഒമ്പതുമണിക്ക് ലഖ്നൗവിൽ എത്തേണ്ടിയിരുന്ന വിമാനമാണിത്.അതേസമയം, നേരിയ സാങ്കേതികത്തകരാറാണ് വിമാനത്തിനുണ്ടായിരുന്നതെന്നും പകരം വിമാനം ഏർപ്പെടുത്തിയതായുംവിമാനക്കമ്പനി അധികൃതർ അറിയിച്ചു. പറന്നുയർന്ന് മിനിറ്റുകൾ പിന്നിടുന്നതിനിടെ സാങ്കേതികത്തകരാർ തിരിച്ചറിഞ്ഞ പൈലറ്റ് ബെംഗളൂരു വിമാനത്താവളത്തിലേക്കു തന്നെ വിമാനം തിരിച്ചുവിടുകയായിരുന്നു. ഇതിനിടെ, വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കാനുള്ള സൗകര്യമൊരുക്കി. 6.55-ഓടെയായിരുന്നു ഇറങ്ങിയത്. വിമാനത്തിന് ഏതുതരത്തിലുള്ള തകരാറാണ് ഉണ്ടായതെന്നോ എത്ര യാത്രക്കാർ…

Read More

ജാതിവിമര്‍ശനം, മതവിമര്‍ശനം പാടില്ല, പിന്നെങ്ങനെ ചിരിയുണ്ടാകും: സോഷ്യൽ മീഡിയ ചർച്ച വിശയമായി സലിം കുമാറിന്റെ വാക്കുകൾ

ഇപ്പോൾ നടക്കുന്ന പൊളിറ്റിക്കല്‍ കറക്ടനസ് കാരണം നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് നടന്‍ സലിം കുമാര്‍.  താൻ ഒരു നല്ല ചിരിപ്പടം കണ്ടിട്ട് കുറേക്കാലമായെന്നും പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍ എന്നുമാണ് താരം പറയുന്നത്. ജാതി-മത- രാഷ്ട്രീയ വിമർശനങ്ങളൊന്നും പറ്റില്ലെങ്കിൽ എങ്ങനെ ചിരിയുണ്ടാകുമെന്നും താരം ചോദിച്ചു താരത്തിന്റെ വാക്കുകൾ ഇങ്ങനെ: “സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറെക്കാലമായി. പണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തിന് ചിരിയില്ല. ഈ പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ…

Read More

മാലിന്യനിർമാർജനം പഠിക്കാൻ ശുചീകരണത്തൊഴിലാളികൾ സിങ്കപ്പൂരിലേക്ക് തിരിച്ചു

ബെംഗളൂരു : നഗരത്തിലെ മാലിന്യം ഫലപ്രദമായി ശേഖരിക്കുന്നതും നിർമാർജനം ചെയ്യുന്നതും പഠിക്കാൻ പൗരസമിതി അവരുടെ 300 പൗരകർമ്മികളെ പഠനത്തിനായി സിംഗപ്പൂരിലേക്ക് അയയ്ക്കാൻ ഒരുങ്ങുന്നു. കർണാടക സർക്കാരിലെ രണ്ട് ഉദ്യോഗസ്ഥർക്കൊപ്പം ആദ്യ സെറ്റ് 35 തൊഴിലാളികളുമായി വ്യാഴാഴ്ച രാത്രി തന്നെ സിംഗപ്പൂരിലേക്ക് പുറപ്പെട്ടു. സാമൂഹിക ക്ഷേമവകുപ്പും കർണാടക സ്റ്റേറ്റ് സഫായി കർമചാരി വികസന കോർപ്പറേഷനും (കെ.എസ്.എസ്. കെ.ഡി.സി.) ചേർന്നാണ് തൊഴിലാളികളെ വിദേശത്തേക്ക് അയക്കുന്നത്. ബി ബി എം പി ഉദ്യോഗസ്ഥർ ഈ യാത്രയ്ക്കുള്ള പൗരകാർമികരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്, അടുത്ത ബാച്ച് പോകാനുള്ള ഡോക്യുമെന്റേഷനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.…

Read More

കോലിയ്ക്ക് 150; ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഓസ്‌ട്രേലിയുടെ 480 റണ്‍സ് മറികടന്നത് 5 വിക്കറ്റ് നഷ്ടത്തില്‍. മൂന്നര വര്‍ഷത്തിനിടെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറുയുമായി വിരാട് കൊലിയും മറ്റ് ബാറ്റ്‌സ്മാന്‍മാരും തിളങ്ങിയതോടെയാണ് മത്സരത്തിന്റെ നാലാം ദിനം ഇന്ത്യ ലീഡ് എടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ ഇരുപത്തിയെട്ടാം സെഞ്ച്വറിയാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിക്ക് 75 സെഞ്ച്വറിയായി

Read More

സ്വവർഗ വിവാഹം ഇന്ത്യൻ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധം: കേന്ദ്രം സുപ്രിം കോടതിയിൽ

ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്നതിനെ എതിർത്ത് കേന്ദ്ര സര്‍ക്കാര്‍. സുപ്രിം കോടതിയിൽ കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചു. സ്വവർഗ ബന്ധങ്ങളിലുള്ള വ്യക്തികളുടെ ഒരുമിച്ചുള്ള ജീവിതത്തെ ഇന്ത്യൻ കുടുംബ സങ്കൽപ്പങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അത് പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ്. സ്വവര്‍ഗ വിവാഹം ഭാര്യഭര്‍തൃ സങ്കല്പവുമായി ചോര്‍ന്നുപോകില്ല തുടങ്ങിയ വാദങ്ങളാണ് സത്യവാങ്മൂലത്തില്‍ കേന്ദത്തിന്‍റെ വിശദീകരണം. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് തയ്യാറല്ലെന്ന നിലപാടാണ് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്ത ജാതിയിലും മതത്തിലും…

Read More

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

ബെംഗളൂരു :  118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേ മാർച്ച് 12ന് മണ്ഡ്യയിലെ ഹനകെരെയിൽ ഹൈവേയിൽ പ്രതീകാത്മക പദയാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒരു സാംസ്കാരിക പരിപാടിക്കായി എക്സ്പ്രസ് വേയിൽ അണിനിരന്ന നാടോടി ട്രൂപ്പുകൾക്ക് നേരെ അദ്ദേഹം കൈ വീശി, എക്സ്പ്രസ് വേയുടെ ഔപചാരിക ഉദ്ഘാടനം അടയാളപ്പെടുത്തി, ഈ പുതിയ പാതയിലൂടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള യാത്ര ഒരു മണിക്കൂറിനുള്ളിൽ സാധ്യമാകും. 8,480 കോടി രൂപ ചെലവിൽ ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ നിർമ്മിച്ച എക്‌സ്‌പ്രസ് നിയന്ത്രിത എക്‌സ്‌പ്രസ്‌വേ ദേശീയ പാത…

Read More

ഭിന്നശേഷിക്കാരനായ മലയാളി യുവാവിനെ നഗരത്തിൽ കാണാതായി

ബെംഗളൂരു: ഭിന്നശേഷിക്കാരനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ കാണാതായി. തൃശൂര്‍ തിരുനെല്ലൂര്‍ മുല്ലശ്ശേരി നാലകത്ത് വീട്ടില്‍ എം.എം.ഹനീഫയുടെ മകന്‍ മുഹമ്മദലി ജൗഹറിനെയാണ് (30) കാണാതായത്. കഴിഞ്ഞ സെപ്റ്റംബര്‍ 12 – 2022നാണ് ജോലി ആവശ്യാര്‍ഥം ജൗഹര്‍ ബെംഗളൂരുവിലെത്തിയത്. കോലാര്‍ ജില്ലയിലെ മാലൂര്‍ ഭാവനഹള്ളിയിലെ സത്യാലക്ഷ്മിയിലെ പി.ജിയിലായിരുന്നു താമസിച്ചിരുന്നത്. ബെംഗളൂരു നാഗസാന്ദ്രയില്‍ ഓഫിസുള്ള ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്ലിപ്കാര്‍ട്ടിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമായ ജറി കാര്‍ട് കമ്പനിയുടെ മാലൂരിലുള്ള പാക്കിങ് വെയര്‍ഹൗസിലായിരുന്നു ജോലി. ജന്മനാ സംസാര-ശ്രവണശേഷി ഇല്ലാത്ത ജൗഹറിനെ സംബന്ധിച്ച്‌ വിവരം കിട്ടാത്തതിനാല്‍ വീട്ടുകാര്‍ ഏറെ പ്രയാസത്തിലാണ്.…

Read More
Click Here to Follow Us