ഭിന്നശേഷിക്കാരനായ മലയാളി യുവാവിനെ നഗരത്തിൽ കാണാതായി

ബെംഗളൂരു: ഭിന്നശേഷിക്കാരനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ കാണാതായി. തൃശൂര്‍ തിരുനെല്ലൂര്‍ മുല്ലശ്ശേരി നാലകത്ത് വീട്ടില്‍ എം.എം.ഹനീഫയുടെ മകന്‍ മുഹമ്മദലി ജൗഹറിനെയാണ് (30) കാണാതായത്. കഴിഞ്ഞ സെപ്റ്റംബര്‍ 12 – 2022നാണ് ജോലി ആവശ്യാര്‍ഥം ജൗഹര്‍ ബെംഗളൂരുവിലെത്തിയത്.

കോലാര്‍ ജില്ലയിലെ മാലൂര്‍ ഭാവനഹള്ളിയിലെ സത്യാലക്ഷ്മിയിലെ പി.ജിയിലായിരുന്നു താമസിച്ചിരുന്നത്. ബെംഗളൂരു നാഗസാന്ദ്രയില്‍ ഓഫിസുള്ള ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്ലിപ്കാര്‍ട്ടിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമായ ജറി കാര്‍ട് കമ്പനിയുടെ മാലൂരിലുള്ള പാക്കിങ് വെയര്‍ഹൗസിലായിരുന്നു ജോലി. ജന്മനാ സംസാര-ശ്രവണശേഷി ഇല്ലാത്ത ജൗഹറിനെ സംബന്ധിച്ച്‌ വിവരം കിട്ടാത്തതിനാല്‍ വീട്ടുകാര്‍ ഏറെ പ്രയാസത്തിലാണ്.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ബെംഗളൂരു ബാനസവാടിയിലുള്ള യൂത്ത് ഫോര്‍ ജോബ്സ് വഴിയാണ് ഇയാള്‍ക്ക് മാലൂരില്‍ താല്‍ക്കാലിക ജോലി ലഭിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 27നാണ് കാണാതാകുന്നത്.

വിവിധയിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.അന്വേഷണത്തിനും മറ്റുമായി ജൗഹറിന്‍റെ സഹോദരന്‍ അനീസും ബന്ധുക്കളും ദിവസങ്ങളായി ബെംഗളൂരുവിലുണ്ട്.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

യുവാവിനെ കണ്ടെത്താനായി കര്‍ണാടകയിലെ മലയാളികളുടെ സഹായം തേടുകയാണ് ബന്ധുക്കള്‍. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9745581555, 9744581555 എന്ന നമ്പറിൽ അറിയിക്കണമെന്ന് സഹോദരന്‍ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts