ബെംഗളൂരു : നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട സ്ത്രീകളോട് തര്‍ക്കിക്കുന്ന വീഡിയോ പുറത്ത്. ട്വിറ്ററില്‍ ഇതിനകം വീഡിയോ 38,000 ആളുകള്‍ കണ്ടുകഴിഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്ത ഓട്ടോറിക്ഷാ ഡ്രൈവറെ പലരും അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍, എന്താണ് വാദപ്രതിവാദത്തിലേക്ക് നയിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.
Why should I speak in Hindi?
Bangalore Auto Driver pic.twitter.com/JFY85wYq51
— We Dravidians (@WeDravidians) March 11, 2023
”ഇത് കര്‍ണാടകയാണ്, നിങ്ങള്‍ കന്നഡയില്‍ സംസാരിക്കണം” എന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ സ്ത്രീകളോട് പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിങ്ങള്‍ ഉത്തരേന്ത്യക്കാരാണ്.
നിങ്ങള്‍ എന്തിനാണ് കര്‍ണാടകയില്‍ വന്നത് എന്ന് ഡ്രൈവർ ചോദിച്ചു. “ഇല്ല, ഞങ്ങള്‍ കന്നഡ സംസാരിക്കില്ല. ഞങ്ങള്‍ എന്തിന് കന്നഡയില്‍ സംസാരിക്കണം എന്നായിരുന്നു യാത്രക്കാരുടെ മറുപടി. ഇതോടെ പ്രകോപതനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ വാഹനം നിര്‍ത്തി. “ഇത് ഞങ്ങളുടെ ഭൂമിയാണ്, നിങ്ങളുടെ ഭൂമിയല്ല. ഞാന്‍ എന്തിന് ഹിന്ദിയില്‍ സംസാരിക്കണം? എന്ന് ചോദിച്ചു. പ്രശ്നം രൂക്ഷമാണെന്ന് മനസിലാക്കിയ യാത്രക്കാര്‍ ഓട്ടോയില്‍നിന്നും ഇറങ്ങി മടങ്ങുന്നതും വീഡിയോയില്‍ കാണാം. വിഷയം കര്‍ണാടകയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.