ഇപ്പോൾ നടക്കുന്ന പൊളിറ്റിക്കല്‍ കറക്ടനസ് കാരണം നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് നടന്‍ സലിം കുമാര്‍.
താൻ ഒരു നല്ല ചിരിപ്പടം കണ്ടിട്ട് കുറേക്കാലമായെന്നും പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍ എന്നുമാണ് താരം പറയുന്നത്. ജാതി-മത- രാഷ്ട്രീയ വിമർശനങ്ങളൊന്നും പറ്റില്ലെങ്കിൽ എങ്ങനെ ചിരിയുണ്ടാകുമെന്നും താരം ചോദിച്ചു
താരത്തിന്റെ വാക്കുകൾ ഇങ്ങനെ: “സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറെക്കാലമായി. പണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തിന് ചിരിയില്ല. ഈ പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍. ജാതിവിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല, രാഷ്ട്രീയവിമര്‍ശനം പാടില്ല. പിന്നെങ്ങനെ ചിരിയുണ്ടാകും” – എന്നും സലീം കുമാര്‍ പറഞ്ഞു. മനോരമയില്‍ പ്രസിദ്ധീകരിച്ച തന്‍റെ വാക്കുകൾ താരം തന്നെയാണ് പങ്കുവച്ചത്
താരത്തിന്റെ ഈ അഭിപ്രായം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. താരത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും നിരവധി പേർ എത്തുന്നുണ്ട്.
എന്നാൽ ഇന്നത്തെക്കാലത്തെ കോമഡികള്‍ ആസ്വദിക്കാന്‍ കഴിയാത്തതാണ് സലീം കുമാറിന്‍റെ പ്രശ്നം എന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. പൊളിറ്റിക്കലി കറക്ട് ആയി കോമഡി കൂടി ചേർത്ത് സിനിമ എടുക്കാൻ കഴിവുള്ള സംവിധായകർ ഇല്ലാത്തത് കൊണ്ടെന്നും വിമർശനമുണ്ട്. ഇവയ്‌ക്കെലം ഇടയിൽ നടൻ ടിനി ടോമും സലിം കുമാറിന്റെ വാക്കുകൾ പങ്കുവച്ചിട്ടുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.