പ്രധാനമന്ത്രി ഇന്ന് മണ്ഡ്യയിൽ; ജനങ്ങൾക്ക് സമർപ്പിക്കുന്നത് 16000 കോടി രൂപയുടെ പദ്ധതികൾ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ വികസനം വോട്ട് ആക്കി മാറ്റുന്നതിനുള്ള റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണ്ഡ്യയിലെത്തും.

ഓൾഡ് മൈസൂരു മേഖലയിൽ ബി.ജെ.പി.യുടെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പ്രതാപ് സിംഹ എം.പി പറഞ്ഞു. മൈസൂരു വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 .30 ന് എത്തുന്ന മോദി ഇൻ സ്‌പെക്ഷൻ ബംഗ്ലാവ് മുതൽ നന്ദ തിയേറ്റർ സർക്കിൾ വരെ ഒന്നര കിലോമീറ്റർ ദൂരമാണ് റോഡിഷോയിൽ പങ്കെടുക്കുന്നത്.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

10 വരി വികസിപ്പിച്ച ബെംഗളൂരു – മൈസൂരു ദേശിയ പാത ഉൾപ്പെടെ 16000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കുക. മദ്ദൂര്‍ ഗജ്‌ജലക്കെരയിലെ വേദിയിലാണ് 118 കിലോമീറ്റർ ബെംഗളൂരു – മൈസൂരു ദേശീയപാതയുടെ ഉദ്ഘടന ചടങ്ങ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
[masterslider id="10"]

Related posts