സ്ത്രീകളുടെ ഹെല്‍പ്പ് ലൈന്‍ എന്ന പേരില്‍ പ്രചരിക്കുന്ന നമ്പര്‍ വ്യാജം : സിറ്റി പോലീസ്

ബെംഗലൂരു : ഒറ്റയ്ക്ക് വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ ട്രാക്ക് ചെയ്യുന്ന സഹായ വാഗ്ദാനവുമായി പ്രചരിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ വ്യാജമാണെന്ന് സിറ്റി പോലീസ് അറിയിച്ചു …ഇതനുസരിച്ച് മൊബൈല്‍ നമ്പര്‍ അടങ്ങിയ മെസേജുകളില്‍ ദയവായി ആരും പ്രതികരിക്കരുതെന്നു സൈബര്‍ പോലീസ് വ്യക്തമാക്കി …സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉറവിടം തേടി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ,ഇത്തരം വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പ്പെട്ടാല്‍ ഉടന്‍ പോലീസില്‍ വിവരം ധരിപ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു ..കഴിഞ്ഞ ദിവസം എയപ്പോര്‍ട്ടിലെക്ക് യാത്ര വിളിച്ച യുവതിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ഭയചകിതരാവേണ്ട കാര്യമില്ല എന്നും ..സ്ത്രീ സുരക്ഷയ്ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും സിറ്റി പോലീസ് ഒരുക്കിയിട്ടുണ്ടെന്നും പോലീസ് മേധാവി ടി സുനീല്‍  കുമാര്‍ അഭിപ്രായപ്പെട്ടു …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts