രാഷ്ട്രീയ പരാമര്‍ശങ്ങളില്‍ പലയിടങ്ങളിലും തണുപ്പന്‍ പ്രതികരണങ്ങള്‍ ഉയരുമ്പോളും സ്റ്റൈല്‍ മന്നന്റെ ആരാധകര്‍ ‘കട്ട വെയ്റ്റിംഗ്’ തന്നെ …! മുംബൈയില്‍ ‘കാല ‘യുടെ റിലീസിംഗിനോട് അനുബന്ധിച്ച് 200 യുവതികള്‍ നഗ്ന പാദരായി പുണ്യ ജലവുമായി ക്ഷേത്രത്തില്‍ നിന്നും തിയേറ്ററിലേക്ക് റാലി നടത്തും ….ഓട്ടോ ഡ്രൈവര്‍മാര്‍ ചിത്രം കാണാന്‍ എത്തുന്നവര്‍ക്ക് ഫ്രീ സര്‍വ്വീസ് , വമ്പന്‍ കട്ടൌട്ടുകള്‍ രാജ്യമെമ്പാടും തലയുയര്‍ത്തികഴിഞ്ഞു ..എല്ലാറ്റിനും തലൈവര്‍ മോഡില്‍ ഒറ്റ മറുപടി മാത്രം ”ക്യാരെ സെറ്റിംഗ് ഗാ ”..?

മുംബൈ : സൂപ്പര്‍ സ്റ്റാറുകള്‍ ഇനിയും വരും.. പോകും ….പക്ഷെ വാക്കിന് പൂര്‍ണ്ണതയേകാന്‍ ഒരേ ഒരു അഭിനേതാവിനു മാത്രമേ കഴിയൂ എന്ന്‍ രാജ്യം ഒന്നടങ്കം സമ്മതിച്ച കാര്യമാണ് …..വമ്പന്‍ റിലീസുമായി ഇത്തവണ ‘കാല ‘ എത്തുമ്പോഴും ആരവങ്ങള്‍ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല ….
ഇടക്കാലത്തെ രാഷ്ട്രീയ പരാമര്‍ശങ്ങളൊക്കെ ചിത്രത്തെ പ്രതി കൂലമായി ബാധിച്ചുവെന്ന് പറയുന്ന കക്ഷികളെയൊക്കെ ഞെട്ടിച്ചു കളയും വിധമാണ് അങ്ങ് നോര്‍ത്തില്‍ പോലും ഉയരുന്ന ആര്‍പ്പു വിളികള്‍ ..സ്റ്റൈല്‍ മന്നനെ കണ്ടു കൈയ്യടിച്ചു ‘കടവിറങ്ങിയ’ തഴമ്പിന്റെ  താരാരാധനയുമായി അങ്ങ് മുംബൈയില്‍ എല്ലാം ഒരുങ്ങി കഴിഞ്ഞു.. ..നാളെ ചിത്രം റിലീസ് ചെയ്യുന്ന വാഡാലയിലെ ഒരു മള്‍ട്ടിപ്ലക്സ് മാത്രം പരിശോധിച്ചാല്‍ ആദ്യ ഷോയ്ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഇവയോക്കെയാണ് … !!

ഇരുന്നൂറു ‘തലൈവര്‍ ആരാധികമാര്‍’ കാല്‍ നടയായി ക്ഷേത്രത്തില്‍ നിന്നും പുണ്യ തീര്‍ഥവും പേറി തിയേറ്ററിലേക്ക് റാലി നടത്തും ..തുടര്‍ന്ന്‍ രജനിയുടെ കട്ടൌട്ടില്‍ അഭിഷേകം ..ശേഷമാണു ആദ്യ ഷോ ക്രമീകരിച്ചിരിക്കുനത് ..ക്ഷേത്രത്തില്‍ നിന്നും മള്‍ട്ടിപ്ലക്സിലേക്ക് ഏകദേശം ഇരുപത് മിനിറ്റോളം നടത്തമുണ്ടെന്നു ഓര്‍ക്കണം ..
കൂടാതെ ഉത്സവ പ്രതീതി ജനിപ്പിക്കുന്ന തനതു ശൈലിയിലെ ബാന്ഡ് മേളവും നൃത്ത പരിപാടികളും തിയേറ്ററില്‍ പുഷ്പ വൃഷ്ടിയും വേറെ ..! മുംബൈയില്‍ കാലത്ത് ആറു മണിയോടെയാണ് ആദ്യ ഷോ ആരംഭിക്കുന്നത് …പ്രദര്‍ശനം കാണാന്‍ എത്തുന്നവര്‍ക്ക് സൌജന്യ യാത്രയും ചില ‘ബാഷാ അണ്ണന്മാര്‍ ‘ഓഫര്‍ ചെയ്തിട്ടുമുണ്ട് ..വാഹനങ്ങളിലും മറ്റും രജനിയുടെ പ്രത്യേക സ്റ്റിക്കറും ആലേഖനം ചെയ്തിരിക്കുന്നു ….!
 
മഹാരാഷ്ട്രയിലെ ”രജനി മക്കള്‍ മന്ദിരമാണു ” ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് … ഇടക്കാലത്തെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ചിത്രത്തെ നെഗറ്റീവ് ആയി ബാധിക്കുമെന്ന കാഴ്ചപ്പാടുകളെ ഇവര്‍ അപ്പാടെ എതിര്‍ക്കുകയാണ് …അണ്ണന്റെ മനസ്സ് തങ്ങള്‍ക്ക് നല്ല വെണ്ണ പോലെ തിരിയുമെന്നാണ് അവര്‍ പറയുന്നത് ..ആരൊക്കെ എന്ത് പറഞ്ഞാലും ‘കാല ‘സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആവുമെന്നും ,അടുത്തതായി തമിഴ് നാട് ഭരിക്കുന്ന മുഖ്യ മന്ത്രി അണ്ണന്‍ തന്നെയവുമെന്നും അവര്‍ ഉറപ്പ് പറയുന്നു ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us