ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു

ബെംഗളൂരു: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

ഡികെ ശിവകുമാറിന്റെ ഭാര്യ ഉഷയും മകനും മകളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

പതിവ് പരിശോധന നടത്താന്‍ എത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഹെലികോപ്റ്റര്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പരിശോധനയെ എതിര്‍ത്ത പൈലറ്റ് ഇതൊരു സ്വകാര്യ ഹെലികോപ്റ്ററാണെന്നും പരിശോധന അനുവദിക്കില്ലെന്നും പറഞ്ഞു. എങ്കിലും ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോയി അവരുടെ പരിശോധന നടത്തി.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

സംഭവത്തെക്കുറിച്ച്‌ ഡികെ ശിവകുമാര്‍ പ്രതികരിച്ചു, “എനിക്ക് മഞ്ജുനാഥനോട് അപാരമായ വിശ്വാസവും സ്നേഹവുമുണ്ട്. അദ്ദേഹം എന്നെയും സംസ്ഥാനത്തെയും അനുഗ്രഹിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ എന്റെ കുടുംബത്തോടൊപ്പം ഇവിടെ പ്രാര്‍ത്ഥിക്കാന്‍ വന്നതാണ്.”

“ഞാന്‍ ഇപ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ച്‌ സംസാരിക്കില്ല, ഞാന്‍ ഇവിടെ വന്നത് മഞ്ജുനാഥന്റെ അനുഗ്രഹത്തിന് വേണ്ടിയാണ്, അവര്‍ ഹെലികോപ്റ്റര്‍ പരിശോധിക്കട്ടെ, കുഴപ്പമില്ല, അത് അവരുടെ കടമയാണ്,” ഡികെ ശിവകുമാര്‍ പറഞ്ഞു. “എന്റെ സന്ദര്‍ശനത്തിന് ശേഷം ഞാന്‍ ധര്‍മ്മസ്ഥലത്ത് പ്രചാരണം നടത്തും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
[masterslider id="10"]

Related posts